മലയാളത്തിന്റെ പ്രിയ നടിയാണ് മീന. ബാലതാരമായി അഭിനയ രംഗത്തേയ്ക്ക് എത്തി തെന്നിന്ത്യയിലെ താരപദവി സ്വന്തമാക്കുകയും ചെയ്ത മീന തമിഴ് ചാനലായ സിനി ഉലഗത്തില്‍ നടി സുഹാസിനി നടത്തുന്ന ചാറ്റ് ഷോയില്‍ അതിഥിയായി എത്തിയപ്പോൾ നടത്തിയ തുറന്നു പറച്ചിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
ഇന്ത്യന്‍ സിനിമയിലെ ഒരു നടനെ തനിക്ക് വലിയ ഇഷ്ടമായിരുന്നുവെന്നും, അദ്ദേഹത്തിന്‍റെ വിവാഹവാര്‍ത്ത ഹൃദയം തകര്‍ത്തതായുമാണ് മീന പറയുന്നത് . താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘ഹൃതിക് റോഷനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. വിവാഹാലോചന നടത്തുന്ന അമ്മയോട് എനിക്ക് ഹൃതിക്കിനെ പോലെയുള്ളയാള്‍ മതിയെന്നാണ് പറഞ്ഞിരുന്നത്. ഹൃതിക്കിന്‍റെ വിവാഹ ദിവസം എന്‍റെ ഹൃദയം തകര്‍ന്നു പോയി. എനിക്ക് അന്ന് കല്ല്യാണം ആയിട്ടില്ലായിരുന്നു’- മീന പങ്കുവച്ചു.
Post Your Comments