CinemaGeneralLatest NewsNEWS

സിന്ധുവും മോളും ഇതെങ്ങനെ താങ്ങുമെന്നറിയില്ല, ദൈവം അതിനുള്ള മനശക്തി നൽകട്ടെ: വിനോദ് കോവൂർ

കൊച്ചി: ചലച്ചിത്ര പിന്നണി ഗായികയായ സിന്ധു പ്രേംകുമാറിന്റെ ഭർത്താവ് അന്തരിച്ചു, ആദരാഞ്ജലികളർപ്പിച്ച് നിരവധി പ്രീയപ്പെട്ടവരാണെത്തുന്നത്. നടൻ വിനോദ് കോവൂർ പങ്കിട്ട കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഈ വിയോഗം വിശ്വസിക്കാനാവുന്നേയില്ല, അവസാനമായി ഡാഡുവിനെ കാണണമെന്നുണ്ടായിരുന്നെങ്കിലും ദൂരെയായതിനാൽ അതിന് കഴിയില്ലെന്നും നാട്ടിലെത്തിയ ശേഷം സിന്ധുവിനെ പോയി കാണുമെന്നും വിനോദ് കോവൂർ ഫേസ്‌ബുക്കിൽ കുറിച്ചു.

വിനോദിന്റെ കുറിപ്പ്:

ഡാഡു വിശ്വസിക്കാനാവുന്നില്ല. കൊച്ചിയിലെ ആശുപത്രീന്ന് ചികിത്സയെല്ലാം കഴിഞ്ഞ് കോഴിക്കോട്ടേക്ക് മടങ്ങുന്നു ന്ന് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. അടുത്ത തവണ കോഴിക്കോട് വരുമ്പോൾ നേരിൽ കാണണമെന്നും മനസു കൊണ്ടാഗ്രഹിച്ചു. വീണ്ടും അവസ്ഥ മോശമായതും കോഴിക്കോട്ടെ ഹോസ്പ്പിറ്റലിൽ അഡ്മിറ്റ് ആയ തൊന്നും ഞാൻ അറിഞ്ഞില്ല. നീയും സിന്ധുവും അറിയിച്ചില്ല. ഇന്നലെ വൈകീട്ട് ഞാൻ കേൾക്കുന്ന വാർത്ത നീ വേദനയില്ലാത്ത ലോകത്തേക്ക് പോയെന്നാണ്. ഡാഡു ഓക്കെയായ് ഇനി പ്രോഗ്രാമിനൊക്കെ പോയി തുടങ്ങണമെന്ന് സിന്ധു പറഞ്ഞപ്പോൾ ഇനി പഴയത് പോലെ സിന്ധുവിന്റെ കൂടെ പ്രോഗ്രാമിന് നീയും വരുമെന്ന് ഒരുപാട് ആഗ്രഹിച്ചു ഡാഡു . നമ്മൾ ഒരുമിച്ച എത്രയെത്ര സ്റ്റേജ് പ്രോഗ്രാമുകൾ സ്വദേശത്തും വിദേശത്തുമായ് . എത്രയെത്ര നല്ല ഓർമ്മകളാണ്. എന്തെല്ലാം തമാശകൾ . എന്നു തുടങ്ങിയ സൗഹൃദമാണ് ഡാഡു . ഏറ്റവും ഒടുവിൽ കോഴിക്കോട്ടെ വീട്ടിൽ വന്ന് സിന്ധുവിനെ എന്റെ യു ട്യൂബ് ചാനലിന് വേണ്ടി interview ചെയ്ത് നമ്മൾ ഒരുപാട് പഴയ ഓർമ്മകൾ പങ്കു വെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button