GeneralLatest NewsMollywoodNEWSWOODs

കട്ടുറുമ്പിൻ്റെ വഴിയുമായി രാജ് ഗോഗുൽദാസും ജിജോ ദേവസ്യയും

ചിത്രീകരണം പൊൻകുന്നത്ത് ആരംഭിച്ചു

ബിയാ എന്ന തമിഴ് മലയാളം ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജ് ഗോഗുൽദാസ്, ജിജോ ദേവസ്യ എന്നിവർ മലയാളം, തമിഴ്, കന്നട ഭാഷകളിലായി സംവിധാനം ചെയ്യുന്ന കട്ടുറുമ്പിൻ്റെ വഴി ( സിത്തെറുമ്പ് പാതെ) എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ്, ചിത്രീകരണം പൊൻകുന്നത്ത് ആരംഭിച്ചു. അയ്മനം സാജൻ ഫസ്റ്റ് ക്ലാപ്പ് നൽകി. ജുബിൽ രാജൻ പി ദേവ് ആദ്യ സീനിൽ അഭിനയിച്ചു.

read also: കണ്ണെരിഞ്ഞ്, ചൊറിഞ്ഞുതടിച്ച്, ശ്വാസം മുട്ടി നില്‍ക്കുമ്പോഴും കൈവിടാത്ത ന്യായീകരണം: വിമർശനവുമായി രമേഷ് പിഷാരടി

ആരോമൽ സിനി ക്രീയേഷൻസിൻ്റെ ബാനറിൽ, ജിഷിത്ത് അമ്പാടി, സൗമ്യ രാജേഷ് എന്നിവർ നിർമ്മിക്കുന്ന ചിത്രം, രാജ് ഗോഗുൽദാസ് ,ജിജോ ദേവസ്യ എന്നിവർ സംവിധാനം ചെയ്യുന്നു.ക്യാമറ – ബെൻസീർ, തിരുപ്പതി ആർ സ്വാമി, സംഭാഷണം – അനസ് ബി, ശിവകുമാർ ,സംഗീതം – സജിത് ശങ്കർ, ഗാനരചന – ഗണേശ് ബാബു,എഡിറ്റർ – ജയകൃഷ്ണൻ, കോസ്റ്റും -നാഗുർഗനി, മേക്കപ്പ് – വിജയലക്ഷ്മി, പ്രൊഡക്ഷൻ ഡിസൈനർ – ഈശ്വർ, പ്രൊഡക്ഷൻ കൺട്രോളർ- ഷറഫു കരൂപ്പടന്ന, പി.ആർ.ഒ- അയ്മനം സാജൻ

രാജ് ഗോഗുൽദാസ് , ജൂബിൽ രാജൻ പി.ദേവ് ,ധാൻ, നൈറ നിഹാർ, കരാട്ടെ രാജ, നായകം, ശിവൻ ശിവകാമി, സതീഷ്, ഷാജി വി.എ.കാഞ്ഞിരപ്പള്ളി, സനൽകുമാർ, നസീം എന്നിവർ അഭിനയിക്കുന്നു.

 

shortlink

Post Your Comments


Back to top button