CinemaGeneralLatest NewsNEWS

‘കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒരു സാംസ്കാരിക നായിക്കും കുര പോയിട്ട് മൂളൽ പോലുമില്ല’: ഹരീഷ് പേരടി

കൊച്ചി: പത്ത് ദിവസമായി കൊച്ചി വിഷപ്പുക ശ്വസിക്കുകയാണ്. ബ്രഹ്മപുരത്തെ മാലിന്യകൂമ്പാരത്തിൽ തീ ആളിപ്പടർന്ന് കൊച്ചി നഗരം മുഴുവൻ വിഷപ്പുക ആയിട്ടും കൃത്യമായ പ്രതിവിധി കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. വിഷയത്തിൽ പ്രതികരിക്കാൻ കേരളത്തിലെ സാംസ്കാരിക നായകന്മാർക്ക് ഇതുവരെ സമയം കിട്ടിയിട്ടില്ല. ഇതിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞിട്ടും, ഒരു സാംസ്കാരിക നായിക്കും കുര പോയിട്ട് ഒരു മൂളക്കം പോലുമില്ലെന്ന് അദ്ദേഹം പരിഹസിക്കുന്നു.

അതേസമയം, ബ്രഹ്‌മപുരത്ത് കോടതി നിരീക്ഷണം ശക്തമാകുന്നു. സാഹര്യങ്ങള്‍ മനസിലാക്കാന്‍ ഹൈക്കോടതി നീരീക്ഷണ സമിതി രൂപീകരിച്ചു. ശുചിത്വമിഷന്‍ ഡയറക്ടറും തദ്ദേശ വകുപ്പ് ചീഫ് എഞ്ചിനീയറും കളക്ടര്‍, പിസിബി ഉദ്യോഗസ്ഥര്‍, കെല്‍സ സെക്രട്ടറി എന്നിവര്‍ സമിതിയിലുണ്ട്. സമിതി 24 മണിക്കൂറിനകം ബ്രഹ്‌മപുരം സന്ദര്‍ശിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തീപൂര്‍ണമായും അണച്ചെന്ന് കോര്‍പറേഷന്‍ അറിയിച്ചു. എന്നാല്‍ അവസ്ഥ മോശമാണെന്ന് മലനീകരണ നിയന്ത്രണ ബോര്‍ഡ് പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

സിനിമാനടിയുടെ ഷഡി കാവിനിറമായപ്പോൾ ഐക്യദാർണ്ഡ്യം കുരച്ച ഒരു സാംസ്കാരിക നായിക്കളും കുട്ടികളുടെ പരീക്ഷാപേപ്പർ ചുവപ്പിച്ചപ്പോൾ കുരക്കുന്നില്ല…എന്തിന് കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു..ഒരു സാംസ്കാരിക നായിക്കും കുര പോയിട്ട് ഒരു മൂളക്കം പോലുമില്ല…ഉടമസ്ഥരുള്ള സാംസ്കാരിക നായിക്കളെ..നിങ്ങൾ അവരുടെ തീട്ടം തിന്ന് സുഖമായി ഉറങ്ങിക്കോളു…ശുഭ മാലിന്യരാത്രി…പക്ഷെ ആരൊക്കെ കല്ലെടുത്ത് എറിഞ്ഞാലും ഉടമസ്ഥരില്ലാത്ത ഞങ്ങൾ തെരുവ് നായിക്കൾ അനിതിക്കെതിരെ കുരച്ചുകൊണ്ടെയിരിക്കും…തെരുവുകൾ മുഴുവൻ ആർക്കും വേണ്ടാത്തവന്റെ കുരകൊണ്ട് മുഴങ്ങട്ടെ

shortlink

Related Articles

Post Your Comments


Back to top button