GeneralLatest NewsMollywoodNEWSWOODs

രതിനിര്‍വേദം ഇറങ്ങിയപ്പോൾ ആറടി പൊക്കത്തിലുള്ള കട്ടൗട്ട്, ഇപ്പോള്‍ പത്തടിയുള്ള കട്ടൗട്ടും പാലഭിഷേകവും: നടി ശ്വേത മേനോന്‍

സൈക്കോ ത്രില്ലര്‍ ചിത്രമായ പള്ളിമണി സംവിധാനം ചെയ്തിരിക്കുന്നത് അനില്‍ കുമ്പഴ ആണ്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോൻ. ‘പള്ളിമണി’ എന്ന ഹൊറർ ത്രില്ലർ ചിത്രമാണ് താരത്തിന്റേതായി ഈ അടുത്ത സമയത്ത് പ്രദർശനത്തിനു എത്തിയത്. വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശ്വേത അവതരിപ്പിച്ചത്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പത്തടി പൊക്കത്തില്‍ ശ്വേതയുടെ കട്ടൗട്ട് ആരാധകര്‍ വച്ചതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് താരം.

read also: മികച്ച സംവിധായകൻ വിനയൻ, മാൻ ഓഫ് ദ ഇയർ പുരസ്കാരം രമേഷ് പിഷാരടിക്ക് : ദേശീയ കലാ സംസ്കൃതി അവാർഡുകൾ വിതരണം ചെയ്തു

‘രതിനിര്‍വേദം സിനിമയുടെ സമയത്താണ് എന്റെ ആറടി പൊക്കത്തിലുള്ള കട്ടൗട്ടും പാലഭിഷേകവും കണ്ടത്. അന്ന് കുറേ ആളുകള്‍ വന്ന് അതൊക്കെ ചെയ്തിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം നേരെ ഓപ്പോസിറ്റ് ആയിട്ടുള്ള ക്യാരക്ടറാണ് വിക്ടോറിയ. അതിന്റെ ഒരു ലുക്ക് വെച്ചിട്ട് പത്തടിയുള്ള കട്ടൗട്ട് കാണുമ്പോള്‍ ഒരു നടി എന്ന നിലയില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. പള്ളിമണിയിലെ അനുഭവങ്ങള്‍ വളരെ മനോഹരമായിരുന്നു. ഒരുപാട് ആളുകള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടു. മലയാളത്തില്‍ കുറേ നാളുകള്‍ക്ക് ശേഷമാണ് ഹൊറര്‍ ജോണറില്‍ ഒരു സിനിമ ഇറങ്ങുന്നത്.’- ശ്വേത ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സൈക്കോ ത്രില്ലര്‍ ചിത്രമായ പള്ളിമണി സംവിധാനം ചെയ്തിരിക്കുന്നത് അനില്‍ കുമ്പഴ ആണ്. പതിനാല് വര്‍ഷത്തിന് ശേഷം നിത്യ ദാസ് ഈ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവും നടത്തി.

shortlink

Related Articles

Post Your Comments


Back to top button