CinemaInterviewsLatest News

മീടു ആരോപണവുമായി സായി പല്ലവി! – നടിക്ക് പറയാനുള്ളത്

പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിൽ നിലയുറപ്പിച്ച നടിയാണ് സായി പല്ലവി. ‘ഗാർഗി’ എന്ന തമിഴ് ചിത്രമാണ് സായി പല്ലവിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. തെലുങ്ക് ചാറ്റ് ഷോയായ നിജാമിൽ മീ ടൂ ആരോപണവുമായി സായി രംഗത്തെത്തിയത് ചർച്ചയാകുന്നു. വാക്കുകൾ കൊണ്ട് സ്ത്രീകൾ നേരിടുന്ന പീഡനത്തെ കുറിച്ചാണ് സായി പല്ലവി മനസ് തുറന്നത്. ഷോയിൽ തനിക്കും ‘മീടൂ’ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു. ഒപ്പം എന്‍ടിആര്‍, ബണ്ണി, രാംചരണ്‍ എന്നിവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിനെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ്.

‘എനിക്ക് ഇതുവരെ ശാരീരിക പീഡനം നേടി വന്നിട്ടില്ല. പക്ഷേ ഏതെങ്കിലും വ്യക്തി മറ്റുള്ളവരെ വാക്കുകൾ കൊണ്ട് ഉപദ്രവിക്കുകയാണെങ്കിൽ അത് പീഡനമായി തന്നെയാണ് ഞാൻ കരുതുന്നത്. അത്തരത്തിലുള്ള അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്’, സായി പല്ലവി പറഞ്ഞു. ഒരു മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും നടിയാകാൻ താൻ നടത്തിയ യാത്രയെക്കുറിച്ച് സായ് പല്ലവി തുറന്നു പറഞ്ഞു. ഇൻഡസ്‌ട്രിയിലെ വിജയകരമായ ഒരു സ്ത്രീയുടെ വെല്ലുവിളികളെക്കുറിച്ചും സന്തോഷങ്ങളെക്കുറിച്ചും അവർ സംസാരിച്ചു.

അഞ്ച് വര്‍ഷം മുമ്പ് മീടൂ ക്യാംപെയില്‍ വലിയ കോളിളക്കം സൃഷ്ടിക്കുന്നത്. ഹോളിവുഡിലും ബോളിവുഡിലുമൊക്കെ വലിയ ആരോപണങ്ങളാണ് മീടുവിലൂടെ പറത്ത് വന്നത്. പിന്നീടത് തെന്നിന്ത്യയിലേക്കും വ്യാപിച്ചു. പ്രമുഖരായ പലര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് പ്രമുഖ നടിമാര്‍ പോലും രംഗത്ത് വന്നിരുന്നത്. നിലവില്‍ തെലുങ്കില്‍ ചിത്രങ്ങളൊന്നും സായ് പല്ലവി ചെയ്യുന്നില്ല. ‘വിരാടപര്‍വ്വം’ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button