BollywoodGeneralLatest NewsNEWSWOODs

അവന് ഒരിക്കലും വിവാഹമോചനം ഞാൻ നല്‍കില്ല: പൊട്ടിക്കരഞ്ഞ് നടി

അവന്‍ മറ്റൊരു സ്ത്രീയുടെയും ജീവിതം നശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല

ബോളിവുഡ് നടി രാഖി സാവന്തിന്റെ കുടുംബ ജീവിതം അത്ര സുഖകരമല്ല. താരം പലപ്പോഴും വിവാദങ്ങളിൽ നിറയാറുണ്ട്. ഭർത്താവ് ആദില്‍ ഖാനെതിരെ പുതിയ ആരോപണവുമായി എത്തിയിരിക്കുകയാണ് രാഖി വീണ്ടും.

ആദില്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയാണെന്നും അയാള്‍ക്ക് വേറെ ബന്ധമുണ്ടെന്നും പറഞ്ഞ് രാഖി രംഗത്തെത്തിയത്. ഇതിനെ തുടർന്ന് രാഖി നല്‍കിയ പരാതിയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തന്റെ വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ.

read also: ഭര്‍ത്താവിന്റെ തലാഖ് അവകാശം നഷ്ടപ്പെടും: സഹോദരിമാരെ ആലോചിച്ച്‌ തീരുമാനിക്കുവെന്ന് ഷുക്കൂർ

‘ഞാന്‍ അവന് ഒരിക്കലും വിവാഹമോചനം നല്‍കില്ല. കാരണം, അവന്‍ മറ്റൊരു സ്ത്രീയുടെയും ജീവിതം നശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ജീവിതത്തില്‍ ഒരിക്കലും വിവാഹം കഴിക്കുകയോ കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കുകയോ ചെയ്യില്ല. എന്റെ വിദ്യാര്‍ത്ഥികള്‍ എന്റെ കുട്ടികളാണ്. മദര്‍ തെരേസ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ല, ആവശ്യമുള്ള കുട്ടികളെ പരിപാലിച്ചു. ഞാന്‍ അവരുടെ എവിടെയും എത്തില്ല, പക്ഷേ എനിക്ക് ശ്രമിക്കാം’- രാഖി ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button