GeneralLatest NewsMollywoodNEWSWOODs

എങ്ങനെയുള്ള മനുഷ്യനാണെങ്കിലും ഒടുവില്‍ ഒരുപിടി ചാരമാവാനുള്ളതാണ്, അഹങ്കാരം കാണിച്ചിട്ട് കാര്യമില്ല: ഗോകുല്‍ സുരേഷ് ഗോപി

എന്റെ അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടേനേ, സമ്മര്‍ദ്ദം കൂടിയേനേ, അച്ഛന്റെ ആയുസ് കുറഞ്ഞേനേ.

മലയാളികളുടെ പ്രിയതാര കുടുംബമാണ് സുരേഷ് ഗോപിയുടേത്. അഭിനയത്തില്‍ എന്നത് പോലെ തന്നെ രാഷ്ട്രീയത്തിലും തിളങ്ങുന്ന സുരേഷ് ഗോപി തൃശൂരില്‍ വീണ്ടും മത്സരിക്കാന്‍ ഇറങ്ങുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. അദ്ദേഹത്തിന്റെ മകനും നടനുമായ ഗോകുല്‍ സുരേഷ് അച്ഛന്‍ ഒരു അഭിനേതാവായി ഇരിക്കുന്നതാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്ന് തുറന്നു പറയുന്നു.

read also: നിര്‍മിക്കാനും വിതരണം ചെയ്യാനും പറ്റില്ലെങ്കില്‍ ഈ പണി നിര്‍ത്തി പോടാ എന്ന് പറഞ്ഞവരുണ്ട്: മറുപടിയുമായി നിര്‍മാതാവ്

‘നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ അതില്‍ ആയിരം രൂപ എവിടുന്ന് എങ്ങനെ പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ഥ രാഷ്ട്രീയക്കാരന്‍. അച്ഛന്‍ എങ്ങനെയാണെന്ന് വച്ചാല്‍ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ചു അതില്‍ കുറച്ച്‌ കടം കൂടി വാങ്ങിച്ച്‌ നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ്. ഈ മനസുള്ള ആളെയാണ് അവര്‍ നികുതി വെട്ടിക്കുന്ന കള്ളന്‍ എന്നുവരെ പറഞ്ഞത്. ഇങ്ങനെയുള്ള ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല. തൃശ്ശൂരില്‍ അച്ഛന്‍ തോറ്റപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ആളാണ് ഞാന്‍, അതിനു കാരണം അച്ഛന്‍ ജയിച്ചിരുന്നുവെങ്കില്‍ അത്രയും കൂടെയുള്ള അച്ഛനെ എനിക്ക് നഷ്ടപ്പെട്ടേനേ.’- ഗോകുൽ പറഞ്ഞു.

‘എന്റെ അച്ഛന്റെ ആരോഗ്യം നഷ്ടപ്പെട്ടേനേ, സമ്മര്‍ദ്ദം കൂടിയേനേ, അച്ഛന്റെ ആയുസ് കുറഞ്ഞേനേ. അച്ചന്‍ ഞങ്ങളോടൊപ്പം ഉള്ളതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. അച്ഛനെ മേഖല സിനിമ ആകുന്നതാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം അച്ഛന്‍ സിനിമയിലേക്ക് തിരിച്ചു വന്നതില്‍ ഏറെ സന്തോഷം അനുഭവിക്കുന്നുണ്ട്. അങ്ങനെ തന്നെ തുടരട്ടെ എന്നാണ് എന്റെ ആഗ്രഹവും. എനിക്ക് സിനിമയെ കുറിച്ച്‌ പോലും അദ്ദേഹം ഒന്നും പറഞ്ഞ് തന്നിട്ടില്ല, സിനിമ എന്നത് പറഞ്ഞ് ചെയ്യണ്ട കാര്യമല്ല, അറിഞ്ഞ് തന്നെ പഠിക്കേണ്ടതാണ് എന്നാണ് അച്ഛന്‍ പറഞ്ഞത്. അങ്ങനെ സ്വയം മനസിലാക്കിയതിന്റെ സന്തോഷം ഞാന്‍ അനുഭവിക്കുന്നുണ്ട്. ഞാന്‍ അങ്ങനെ ഒരുപാട് അഭിമുഖങ്ങളൊന്നും കൊടുത്തിട്ടുള്ള ആളല്ല, അതുകൊണ്ട് പലരും തെറ്റിദ്ധരിച്ചുട്ടുള്ള ഒരു കാര്യമുണ്ട് ഞാന്‍ വളരെ ശാന്ത സ്വാഭാവക്കാരനും എളിമയുമുള്ള വ്യക്തിയുമാണ് എന്ന്. ഞാന്‍ പിന്തുടരുന്ന തത്വമെന്തെന്നാല്‍ നമ്മള്‍ എങ്ങനെയുള്ള മനുഷ്യനാണെങ്കിലും ഒടുവില്‍ ഒരുപിടി ചാരമാവാനുള്ളതാണ്. അതുകൊണ്ട് ഒരുപരിധി വരെ എന്ത് അഹങ്കാരം കാണിച്ചാലും അതില്‍ ഒരു പ്രയോജനവും ഇല്ല. ആ ഒരു കാഴ്ച്ചപാട് എന്നിലുള്ളതിന് കാാരണം എന്റെ ജനറ്റിക്‌സ് ആയിരിക്കാം. അതിന് അച്ഛനോടാണ് എനിക്ക് നന്ദി പറയാനുള്ളത്’- ഗോകുൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button