CinemaInterviewsLatest News

‘അച്ഛന്റെ സിനിമ കാണാൻ മാത്രമേ അമ്മ തിയേറ്ററിൽ പോകാറുള്ളൂ’: അമ്മയ്ക്ക് ഇമേജ് ഡാമേജ് ഉണ്ടാക്കിയതിനെ കുറിച്ച് ധ്യാൻ

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾക്കാണ് എപ്പോഴും പ്രത്യേക ആരാധകരുള്ളത്. അച്ഛനെയും അമ്മയെയും അടക്കം തന്റെ സുഹൃത്ത്ബന്ധങ്ങളെ പോലും ട്രോളുന്ന രീതിയിലാകും ധ്യാനിന്റെ ഒട്ടുമിക്ക അഭിമുഖങ്ങളും. അടുത്തിടെ, വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ധ്യാൻ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. അച്ഛന്റെ സിനിമ കാണാൻ മാത്രമേ അമ്മ തിയേറ്ററിൽ പോകാറുള്ളൂ. അച്ഛനു പങ്കില്ലാത്ത സിനിമകൾ അമ്മ കാണാറുമില്ല എന്നാണ് ധ്യാൻ പറഞ്ഞത്. മമ്മൂട്ടിയും മോഹൻലാലും ശ്രീനിവാസന്റെ സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ അത് അവരുടെ ഭാഗ്യം. അങ്ങനെയൊരു ഭാവം ആയിരുന്നു അമ്മയ്ക്കെന്നും ധ്യാൻ പറഞ്ഞു. ഇത് വീട്ടിൽ അമ്മയ്ക്ക് ഇമേജ് ഡാമേജ് ഉണ്ടാക്കിയെന്ന് പറയുകയാണ് ധ്യാൻ ഇപ്പോൾ.

ആ സംഭവത്തിന് ശേഷം അഭിമുഖങ്ങളിൽ തന്നെ കുറിച്ച് പറയരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ധ്യാൻ. ന്യൂയറിന്റെ അന്ന് രാവിലെ വിളിച്ച് അമ്മ ആവശ്യപ്പെട്ട ഒരേയൊരു കാര്യം അതായിരുന്നു എന്നാണ് ധ്യാൻ പറയുന്നത്. എഡിറ്റോറിയൽ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

Also Read:ആ നാടിനന്നുമിന്നും എന്തു ഭംഗി… പാലക്കാടൻ ഗ്രാമ ഭംഗി നിറച്ച ദൃശ്യങ്ങളുമായി കള്ളനും ഭഗവതിയും

‘ന്യൂ ഇയറിന് അമ്മ വിളിച്ചു. ഹാപ്പി ന്യൂയർ പറയുന്ന ആളൊന്നുമല്ല. അങ്ങനെ വിളിക്കേണ്ട കാര്യമില്ല. ഞാൻ പറഞ്ഞു, ഹാപ്പി ന്യൂയർ കാര്യം പറയെന്ന്. ഈ വർഷം മുതൽ നീ ഒരു തീരുമാനം എടുക്കണം. ഒന്നുമില്ല, ഇന്റർവ്യൂകളിൽ എന്റെ പേര് സംസാരിക്കരുത്. അക്കാര്യത്തിൽ നീ ഒരു ഉറച്ച തീരുമാനം എടുക്കണം എന്ന്. അമ്മ അക്കാര്യം എന്നോട് പറയണമെങ്കിൽ അക്കാര്യം അമ്മയെ എത്രത്തോളം ബാധിച്ചിട്ടുണ്ടാവണം.

പലപ്പോഴും അമ്മയുടെ സഹോദരിമാരും കസിൻസും ബന്ധുക്കളുമൊക്കെ നോക്കുമ്പോൾ അമ്മ നാട്ടിൽ ഇവർക്കൊക്കെ ഇടയിൽ ടെററാണ്. ആ അമ്മ ഇപ്പോൾ കോമഡി ആയി മാറി. ടെററായി നിന്നിരുന്ന ഒരു സ്ത്രീയെ നോക്കി വിമലേച്ചി എന്ന് വിളിച്ച് കളിയാക്കി ചിരിക്കുന്ന അവസ്ഥയിലേക്ക് എത്തിയപ്പോൾ അമ്മയ്ക്കുള്ള ആ വെയ്റ്റ് പോയി കുടുംബത്തിലെ. അതിന്റെയാവാം. അങ്ങനെ ഒരു ഇമേജ് ഡാമേജ് സംഭവിച്ചിട്ടുണ്ട്,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button