GeneralLatest NewsNEWS

റോബിൻ വ്യാജ വീഡിയോ സൃഷ്ടിച്ചു; ഹോട്ടലിൽ ഛർദ്ദിൽ നാടകം: ഗുരുതര ആരോപണം

ബിഗ് ബോസിലൂടെ സെലിബ്രിറ്റിയായ റോബിൻ രാധാകൃഷ്ണനെതിരെ മുൻ സുഹൃത്ത് ആരവ്. മുന്‍ സുഹൃത്തായ ശാലുപേയാട് വലിയ ആരോപണങ്ങളാണ് താരത്തിനെതിരെ ഉന്നയിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് മുൻപ് റോബിന്റെ സുഹൃത്ത് വലയത്തിലുണ്ടാവുകയും പിന്നീട് തെറ്റിപ്പിരിഞ്ഞ് പോവുകയും ചെയ്ത ആരവും ഗുരുതരമായ ആരോപണവുമായി എത്തിയത്. വ്യാജ കണ്ടന്റ് സൃഷ്ടിച്ച് പ്രേക്ഷകരെ വഞ്ചിക്കാന്‍ റോബിന്‍ ശ്രമിച്ചുവെന്നാണ് ആരവ് പറയുന്നത്. ഇതിന്റെ തെളിവായി ആ സംഭവത്തിന്റെ ദൃശ്യങ്ങളും ആരവ് പങ്കുവെക്കുന്നു.

ആരവിന്റെ വാക്കുകൾ:

‘ബിഗ് ബോസിന് അകത്ത് ഏറ്റവും കൂടുതല്‍ കണ്ടന്റ് കൊടുക്കുന്ന ഒരു വ്യക്തിയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. അതുപോലെ പുറത്തും റോബിന് കണ്ടന്റ് കൊടുക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. വായുവില്‍ നിന്നും ഭസ്മം എടുക്കുന്ന സായി ബാബയെപ്പോലെ വായുവില്‍ നിന്നും കണ്ടന്റ് എടുക്കുന്ന വ്യക്തിയാണ് റോബിന്‍ രാധാകൃഷ്ണൻ. ഒരിക്കല്‍ റോബിന്‍ വിളിച്ചത് പ്രകാരം കോഴിക്കോട് ഹോട്ടലില്‍ എത്തുന്നു. റൂമിലെത്തിയ റോബിന്‍ എന്നോട് ഒരു വീഡിയോ എടുത്ത് തരാമോയെന്ന് ചോദിക്കുന്നു. ഞാന്‍ ഓക്കെ പറഞ്ഞു.

‘ഞാന്‍ ബാത്ത്റൂമിലേക്ക് ഓടും, നീ പുറകെ ക്യാമറയുമായി വന്ന് എന്റെ മുതുകത്ത് തട്ടി എന്ത് പറ്റി ചേട്ടായെന്ന് ചോദിക്കണം’ എന്നായിരുന്നു റോബിന്‍ പറഞ്ഞത്. എന്തെങ്കിലും ഡ്രാമ പ്ലാന്‍ ചെയ്യുകയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. ആ വീഡിയോ എടുക്കുമ്പോള്‍ എനിക്ക് തന്നെ ചിരി വന്നു. അപ്പോഴാണ് സീരിയസ് ആവണം ആരവേ ചിരിക്കരുതെന്ന് റോബിന്‍ പറയുന്നത്. അങ്ങനെ രണ്ടാമതും വീഡിയോ എടുക്കുന്നത്. പുള്ളിക്കാരന്‍ ബാത്ത് റൂമിലേക്ക് ഓടുന്നു, ഞാന്‍ കൂടെ ഓടി വീഡിയോ എടുക്കുന്നു. പുള്ളിക്കാരന്‍ നല്ല രീതിയില്‍ ഛർദ്ദിക്കുന്നു. ഒടുവില്‍ വീഡിയോ കട്ട് ചെയ്ത് കണ്ടതിന് ശേഷം ഉടനെ പറയുന്നു ഇത് സ്പ്രെഡ് ചെയ്യണമെന്ന്. ഈ വൈറല്‍ കണ്ടന്റ് എല്ലാരും ചർച്ച ചെയ്യണം. റോബിന് സുഖമില്ല, റോബിന്‍ ഛർദ്ദിക്കുന്നു എന്ന തരത്തിലാവണം ചർച്ച. എല്ലാരും കരയണമെന്നും റോബിന്‍ പറഞ്ഞു.

ഇത് കേട്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് ഷോക്കായിപ്പായി. ഇങ്ങനെ ഒരു സന്ദർഭത്തില്‍ പുള്ളിയെ ആശ്വസിപ്പിക്കുന്ന ആളുകളുണ്ടാവും. അല്ലാതെ പുറകെ പോയി വീഡിയോ എടുക്കുന്ന ആരെങ്കിലുമുണ്ടാവുമോ. അതുകൊണ്ട് തന്നെ ഞാന്‍ ബുദ്ധിപൂർവ്വം പറഞ്ഞത്, ഈ ഒരു വീഡിയോ പുറത്തായി കഴിഞ്ഞാല്‍ റോബിന്‍ രാധാകൃഷ്ണന്‍ കള്ളുകുടിച്ച് വാള് വെക്കുന്ന എന്ന തരത്തിലായിരിക്കും ചർച്ചയെന്നായിരുന്നു. അതിലും പുള്ളിയെ പിടിച്ച് നിർത്താനായില്ല. എന്നാലും ആ വീഡിയോ ഷെയർ ചെയ്യാന്‍ പറഞ്ഞു. നിർബന്ധം പിടിച്ചപ്പോഴാണ് സമ്മർ മീഡിയയുടെ അഖിലേട്ടനെ വീളിക്കുന്നത്. അവർ പറഞ്ഞത് ജനങ്ങളുടെ മുന്നില്‍ പൊടിയിടരുതെന്നാണ്. ഇങ്ങനെയൊരു വീഡിയോ വന്നാല്‍ ട്രോളായി മാറും. കുടിച്ച് വാള്‍ വെക്കുന്നുവെന്ന പ്രചരണം ഉണ്ടാവുമെന്നും സമ്മർ മീഡിയ പറഞ്ഞു. അങ്ങനെയാണ് റോബിന്‍ ഈ വീഡിയോ ഒഴിവാക്കുന്നത്.

അതിന് ശേഷം പല പല പ്രശ്നങ്ങള്‍ ഉണ്ടായ ശേഷം എന്റെ രണ്ട് സുഹൃത്തുക്കളോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. അത് റോബിന്‍ അറിയുകയും അങ്ങനെ ഞങ്ങൾ തമ്മിൽ പ്രശ്നമായി. പിന്നെ പരമ്പരയായി ഒരുപാട് പ്രശ്നങ്ങള്‍ വരികയാണ്. റോബിന് ഏറ്റവും വലിയ ദേഷ്യമാവുകയാണ്. ഇതാണ് ഞങ്ങള്‍ തമ്മില്‍ അകലാനുള്ള കാര്യത്തിന്റെ തുടക്കം. ഇക്കാര്യത്തില്‍ തെളിവുണ്ടോയെന്ന് ചോദിച്ച് വരുന്നവർക്ക് മുന്നില്‍ കൃത്യമായ തെളിവുകള്‍ നിരത്താനാവും’, ആരവ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button