നടൻ ബാല കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുകയാണ്. ഈ അവസരത്തിൽ സന്തോഷ് വർക്കി ബാലയെക്കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.
READ ALSO: ആ നാടിനന്നുമിന്നും എന്തു ഭംഗി… പാലക്കാടൻ ഗ്രാമ ഭംഗി നിറച്ച ദൃശ്യങ്ങളുമായി കള്ളനും ഭഗവതിയും
സന്തോഷ് വർക്കിയുടെ വാക്കുകൾ ഇങ്ങനെ,
‘ഒരുപാട് വിഷമത്തിൽ ആയിരുന്നു പുള്ളി. മകളെ കാണാൻ കഴിയാഞ്ഞതിലും ഒക്കെ അദ്ദേഹത്തിന് നല്ല ദുഃഖം ഉണ്ടായിരുന്നു. എന്നോട് ഒരു അനുജനോടുള്ള സ്നേഹം പോലെ തന്നെ ആയിരുന്നു സാറിന്. എന്നോടുള്ള ഇഷ്ടത്തെക്കാൾ എനിക്കും അദ്ദേഹത്തെ ഇഷ്ടം ആണ്. എന്നെക്കാളും കുറച്ചു വയസ്സ് മൂത്തതാണ്. പുള്ളി ടിപ്പിക്കൽ തമിഴൻ ആണ്. ഇമോഷണലി ഭയങ്കര ഡൌൺ ആയ വ്യക്തിയുമാണ് സർ.
ഓരോ സമയത്തും ഓരോ ആളുകൾ ആണ് ഉള്ളത്. പുള്ളിക്ക് ഒരു ദുശീലം ഉണ്ട് അതാണ് ഈ അവസ്ഥയിൽ എത്തിച്ചത്. മീഡിയയോട് ഞാൻ അത് അറിയാതെ പറഞ്ഞു പോയി. ഇപ്പോൾ അത് ഞാൻ പറയുന്നില്ല. കാരണം പുളളിയുടെ മാനസിക സംഘർഷം കൊണ്ടാണ് പുള്ളി അതിന് അടിമപെട്ടത്. പല വിഷമങ്ങളും പുള്ളി മറക്കുന്നത് അങ്ങനെ ആയിരുന്നു. നിർത്താൻ ഞാൻ പറഞ്ഞിട്ടുള്ളതാണ്, പക്ഷെ പുള്ളിക്ക് അങ്ങനെ നമ്മൾ ഉപദേശിക്കുന്നത് ഒന്നും ഇഷ്ടമല്ല.
240 കോടിയുടെ ആസ്തി ഉണ്ട് പുള്ളിക്ക്. ഇതൊന്നും ആരോടും പറഞ്ഞു നടക്കരുത് എന്ന് ഞാൻ പലതവണ പറഞ്ഞിട്ടുള്ളതാണ്. മലയാളികൾ ഫ്രോഡുകൾ ആണ് എന്ന് ഞാൻ പറഞ്ഞുകൊടുത്തിട്ടുള്ളതാണ്. പുള്ളിയുടെ മുത്തച്ഛനും അച്ഛനും ഒരു നിർമ്മാതാവ് ആയിരുന്നു. മോഹൻലാലിൻറെ ഭാര്യയുടെ കുടുംബവുമായി നല്ല ബന്ധം ഉണ്ട് ബാലയുടെ കുടുംബത്തിന്. കാശൊക്കെ ഇഷ്ടം പോലെയുണ്ട്. പക്ഷെ വല്ലാത്ത ഏകാന്തതയിൽ ആയിരുന്നു അദ്ദേഹം. പേഴ്സണൽ ലൈഫിൽ ഒരുപാട് പ്രശ്നങ്ങൾ സാറിന് ഉണ്ട്. പാവം മനുഷ്യൻ ആണ്, അകെ ശുദ്ധൻ ആയിരുന്നു’- സന്തോഷ് വർക്കി പറയുന്നു.
Post Your Comments