CinemaInterviewsLatest News

‘ബാല തന്നത് പത്ത് ലക്ഷത്തിന്റെ ചെക്ക് അല്ല’: തുക വെളിപ്പെടുത്തി മോളി കണ്ണമാലി

കൊച്ചി: നിരവധി ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത് സുപരിചിതയാണ് പ്രേക്ഷകർക്കിടയിൽ ചാള മേരി എന്ന് അറിയപ്പെടുന്ന മോളി കണ്ണമാലി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടി ആശുപത്രി വിട്ടിരുന്നു. പിന്നാലെ സഹായ അഭ്യർത്ഥനയുമായി മോളി നടൻ ബാലയെ കാണാൻ പോവുകയും ചെയ്തിരുന്നു. തന്നാൽ കഴിയും വിധം ബാല മോളിക്ക് ഒരു ചെക്ക് നൽകിയിരുന്നു. മകനോടൊപ്പമായിരുന്നു മോളി ബാലയെ കാണാൻ പോയത്.

ഇതിനുപിന്നാലെ പത്ത് ലക്ഷം രൂപയാണ് ബാല നൽകിയതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നു. ആൺമക്കൾ ഉണ്ടായിട്ടും അമ്മയെ നടന്മാരുടെ അടുത്തേക്ക് പറഞ്ഞുവിടുകയാണെന്ന വിമർശനവും ഉണ്ടായി. ഇതോടെ, ബാല എത്ര തുകയാണ് തന്നതെന്ന് വെളിപ്പെടുത്തുകയാണ് മോളി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് മോളി കണ്ണമാലിയും മകനുമിപ്പോൾ.

‘ഞാൻ ആശുപത്രിയിൽ പോയ വഴിയാണ് ബാലയെ കാണാൻ പോയത്. എന്റെ ഈ വീടിന് ഒരു ജപ്തി നോട്ടീസ് വന്നപ്പോൾ ഒന്നു സഹായിക്കണേ മകനേ എന്ന് പറയാൻ പോയതാണ്. ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ ഇവന്റെയടുത്ത് ഒരു പന്ത്രണ്ടായിരം രൂപയും പിന്നെ അയ്യായിരം രൂപയുമൊക്കെ കൊടുത്തിരുന്നു. ബാലയുടെ അടുത്ത് ചെന്നപ്പോൾ പതിനായിരം രൂപയുടെ ചെക്ക് തന്നിരുന്നു. ആ കൊച്ച് ആശുപത്രിയിൽ കിടക്കുവാ. ഇല്ലായിരുന്നെങ്കിൽ അവൻ ഇതിന് മറുപടി നൽകിയേനെ. ആ ചെക്കിനകത്ത് പത്ത് ലക്ഷം രൂപയുണ്ടെന്നൊക്കെയാണ് പലരും പറയുന്നത്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്’, മോളി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button