GeneralLatest NewsNEWS

‘വെള്ളം ഇല്ല, മാലിന്യം കുന്നുകൂടുന്നു, ചൂട്, രോഗങ്ങൾ’: കൊച്ചിയിലെ ജീവിതം നരകമായെന്ന് വിജയ് ബാബു

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം മൂലമുള്ള വിഷപ്പുകയിൽ കൊച്ചിയിലെ ജനങ്ങൾ ദുരിതം അനുഭവിക്കുകയാണെന്ന് നടനും നിർമ്മാതാവുമായ വിജയ് ബാബു. വെള്ളം ഇല്ലെന്നും നഗരത്തിൽ മാലിന്യം കുന്നുകൂടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൊതുകുകൾ പെരുകി രോഗങ്ങൾ പടരുകയാണെന്ന് പറഞ്ഞ അദ്ദേഹം, കൊച്ചിയിലെ ജീവിതം നരകമായി തീർന്നിരിക്കുകയാണെന്നും അറിയിച്ചു. കൊച്ചിയിൽ പുകയും ചൂടും മാത്രമാണെന്നും വിജയ് ബാബു പറയുന്നു.

നേരത്തെ, സംവിധായകൻ വിനയനും ആശങ്ക അറിയിച്ച് രംഗത്ത് വന്നിരുന്നു. സ്ലോ പോയിസൺ പോലെ മനുഷ്യന്റെ ജീവനെതന്നെ ഇല്ലാതാക്കാൻ പോന്ന വിപത്തിന്റെ ആഴം അധികാരികൾക്ക് മനസിലായിട്ടുണ്ടോയെന്ന് ചോദിക്കുകയാണ് സംവിധായകൻ വിനയൻ. പാലാരിവട്ടത്തു താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഈ വിഷപ്പുകയുടെ ഏറ്റവും ദുരന്തപുർണ്ണമായ അവസ്ഥ കണ്ടിട്ട് ഭയം തോന്നുന്നുവെന്നും, വീടുകളെല്ലാം ജനാലകൾ പോലും തുറക്കാതെ അടച്ചിട്ടിട്ട് ദിവസങ്ങൾ ആയെന്നും അദ്ദേഹം ആശങ്കയോടെ അറിയിച്ചു.

അതേസമയം, ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതികരണവുമായി എറണാകുളം മേയറും ജില്ലാ കളക്ടറും രംഗത്ത് വന്നിരുന്നു. ബ്രഹ്‌മപുരത്തെ പ്രശ്നങ്ങള്‍ മനസിലാക്കി മാലിന്യ നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് ദീര്‍ഘകാല പരിഹാരത്തിനായി ശ്രമിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ കെ ഉമേഷ് പറഞ്ഞു. ടീം എറണാകുളമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കോര്‍പ്പറേഷന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ പ്രശ്നം പരിഹരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button