GeneralLatest NewsMollywoodNEWSWOODs

ആ നാടിനന്നുമിന്നും എന്തു ഭംഗി… പാലക്കാടൻ ഗ്രാമ ഭംഗി നിറച്ച ദൃശ്യങ്ങളുമായി കള്ളനും ഭഗവതിയും

കൊല്ലങ്കോടിനടുത്തുള്ള ചിങ്ങന്‍ ചിറ ശ്രീ കറുപ്പസ്വാമി പ്രകൃതി ക്ഷേത്രം

പാലക്കാടൻ ഗ്രാമങ്ങൾക്ക് ഒരു പ്രത്യേക സൗന്ദര്യമാണ്. നാട്ടിൻപുറം പശ്ചാത്തലമാകുന്ന സിനിമകളുടെ ഇഷ്ട ലൊക്കേഷനായി പാലക്കാട് മാറുന്നതും അതുകൊണ്ട് തന്നെയാണ്. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന പഴമൊഴി ശരിവെയ്ക്കും പോലെയാണ് ഇന്നും പാലക്കാടൻ ഗ്രാമങ്ങൾ. മനോഹരമായ പാടങ്ങളും, മലനിരകളും, തെങ്ങും, കരിമ്പനക്കൂട്ടങ്ങളും ഗ്രാമസൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നു.

‘കള്ളനും ഭഗവതിയും’ എന്ന സിനിമയും പൂർണ്ണമായും ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ്. ചിത്രത്തിലെ ‘നന്മയുള്ള നാട്.. കള്ളമില്ലാ നാട്’… എന്ന ഗാനം കഥ നടക്കുന്ന കൊടുന്തറ എന്ന ഗ്രാമത്തെക്കുറിച്ചുള്ളതാണ്. ആ നാട്ടിലെ കള്ളനായ മാത്തപ്പന്റെ ജീവിതത്തിലുണ്ടാകുന്ന അസാധാരണമായ സംഭവങ്ങളാണ് നർമ്മവും ഫാന്റസിയും റിയാലിറ്റിയും കലർത്തി ചിത്രം പറയുന്നതും.

READ ALSO: കുളി കഴിഞ്ഞു ബാത്റൂമില്‍ നിന്ന് നഗ്നരായി പുറത്തേക്കു വരുന്നവരാണോ നിങ്ങൾ, എല്ലാം കാണുന്നവർ ചുറ്റിലുമുണ്ട് : നടൻ റോണ്‍സൺ

കൊല്ലങ്കോടിനടുത്തുള്ള ചിങ്ങന്‍ ചിറ ശ്രീ കറുപ്പസ്വാമി പ്രകൃതി ക്ഷേത്രം, നെന്മേനി, മുതലമട മീങ്കര ഡാമിന്റെ പരിസര പ്രദേശങ്ങളിലുമായാണ് ഈ ഗാനം ചിത്രീകരിച്ചത്. ദൃശ്യ ഭംഗിയ്ക്കൊപ്പം തനത് കലാരൂപങ്ങളും ചേർത്തുള്ള നൃത്ത രംഗങ്ങളാണ് വേണ്ടതെന്ന് സംവിധായകനായ ഈസ്റ്റ് കോസ്റ്റ് വിജയന് നിർബന്ധമുണ്ടായിരുന്നു. നൃത്ത സംവിധായികയായ കലാ മാസ്റ്ററും സംഘവും അതനുസരിച്ചുള്ള സ്റ്റെപ്പുകൾ പ്ലാൻ ചെയ്തു. കുംഭകളി, കന്യാർകളി തുടങ്ങിയ സിനിമകളിൽ അധികം ഉപയോഗിക്കാത്ത കലാരൂപങ്ങൾ നൃത്തത്തിന് അകമ്പടിയായി. ചിത്രീകരണം നടക്കുന്നതിനിടെയാണ് സംവിധായകന് ഒരു വരിയിൽ മാറ്റം വരുത്തിയാലോ എന്ന് തോന്നുന്നത്. ഉടൻ തന്നെ ഗാന രചയിതാവായ സന്തോഷ്‌ വർമ്മയും, സംഗീത സംവിധായകൻ രഞ്ജിൻ രാജുമായും സംസാരിച്ചു. നിമിഷനേരങ്ങൾക്കുള്ളിൽ മനോഹരമായ ഒരു വരി കൂടി വന്നു. രഞ്ജിൻ രാജ് ഉടൻ തന്നെ ആ വരികൂടി ഉൾപ്പെടുത്തി ട്രാക്ക് പാടി അയക്കുകയും ചെയ്തു. സംവിധായകൻ ഡബിൾ ഹാപ്പി..
ആ വരികൾ ഇതാണ്,
‘ആ നാടിനന്നുമിന്നും എന്തു ഭംഗി… എന്തൊരു ഭംഗി..’

അതേ… ആ നാടിനെന്തൊരു ഭംഗിയാണ്…!!

ഇന്നും ഞങ്ങളുടെ കണ്ണുകളിൽ നിന്നും ആ നാടിന്റെ ഭംഗി മായുന്നില്ല…

ലൊക്കേഷൻ റിപ്പോർട്ടർ : അസിം കോട്ടൂർ

shortlink

Related Articles

Post Your Comments


Back to top button