Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaKerala

ഞാൻ മരിച്ചാൽ എന്റെ ബോഡി കുഴിച്ചിടരുത്, ദഹിപ്പിക്കണം- ആഗ്രഹം തുറന്ന് പറഞ്ഞ് നടി ഷീല

ഒരു ഇടവേളയ്ക്ക് ശേഷം മനസിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയ പഴയകാല നടി ഷീല കുറച്ചു വർഷങ്ങളായി മലയാള സിനിമയിൽ സജീവമായിരിക്കുകയാണ്. ഇപ്പോഴും അമ്മ വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ് നടി. ഷീലയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

അവരുടെ വാക്കുകൾ ഇങ്ങനെ, 

‘സിനിമയിൽ അഭിനയിക്കുന്നത് എന്റെ ശ്വാസം പോലെയാണ്. കൊല്ലത്തിൽ ഒരു പടമോ രണ്ട് കൊല്ലത്തിൽ ഒരു പടം അഭിനയിച്ചാലോ മതി. ഏത് തൊഴിലായാലും നമ്മൾ റിട്ടേർ‍ഡ് ആവാൻ പാടില്ല. റിട്ടേർഡായാൽ‌ നമ്മൾ ചത്തു. മരണം വരേക്കും എന്തെങ്കിലും ജോലി ചെയ്ത് കൊണ്ടിരിക്കണം. ഒരുപാട് പടത്തിൽ അഭിനയിച്ച് എനിക്ക് മതിയായി. പടം നിർത്തിയിട്ട് പോവാൻ തോന്നി. കാരണം ആവശ്യത്തിന് കാശ് കിട്ടി. ഇനിയും കുറേക്കാലും ജീവിക്കാനുള്ള കാശ് കിട്ടിപ്പോൾ പടം മതിയാക്കാമെന്നു കരുതി. അപ്പോൾ എന്തുകൊണ്ട് ഒരു പടം ഡയറക്ട് ചെയ്യാമെന്ന് തോന്നി.

അക്കാലത്ത് മൂന്ന് സിനിമകൾ ഡയറക്ട് ചെയ്തു. പക്ഷെ ഡയറക്ഷൻ എനിക്ക് പാടാണ്. ഈയിടെ അനുരാ​​ഗം എന്ന പടത്തിൽ അഭിനയിച്ചു. ആ പടത്തിൽ ജോണി ആന്റണിയുടെ കൂടെ ബൈക്കിൽ പോവുന്ന സീനുണ്ട്. റിഹേഴ്സലിൽ വേറൊരാളാണ് പോയിക്കൊണ്ടിരുന്നത്. ടേക്കായപ്പോൾ ഞാൻ പോയി. പെട്ടെന്ന് ബാലൻസ് തെറ്റി അങ്ങനേ പോയി ഒരു കല്ലിലിടിച്ചു’

‘ഞാൻ ചാടി താഴെ പോയി. ചെളിവെള്ളത്തിൽ വീണത് കാരണം അധികം പരിക്ക് പറ്റിയില്ല. വേദനയുണ്ടായിരുന്നു. പക്ഷെ ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഷൂട്ടിം​ഗിൽ പങ്കെടുത്തു. എന്റെ ലാസ്റ്റ് ഡേ ഷൂട്ടിം​ഗാണ്. വലിയൊരു കേക്കൊക്കെ കട്ട് ചെയ്തു. എനിക്ക് നിൽക്കാൻ വയ്യായിരുന്നു. അത് കഴി‍ഞ്ഞ് ചെന്നെെയിൽ പോയി ഡോക്ടറെ കണ്ടു. എക്സ്റേ എടുത്തപ്പോൾ എല്ല് പൊട്ടിയിരിക്കുകയാണ് അകത്ത്. ഉടനെ മേജർ സർജറി ചെയ്തു. പത്ത് ദിവസത്തോളം ആശുപത്രിയിലായി. അത് കഴിഞ്ഞിട്ട് നാല് മാസമായി ഇപ്പോഴും വേദനയുണ്ട്’

‘ഇനിയൊരു ജൻമം എനിക്ക് വേണ്ട. ആശകൾ തീർക്കാതെ പോവുന്നവരാണ് വീണ്ടും ജൻമമെടുക്കുന്നത്. എന്റെ എല്ലാ അശകളും തീർന്നു. ദൈവം എനിക്ക് എല്ലാം തന്നു. തൃപ്തിയാണ്. ഞാൻ എന്റെ വിൽ എഴുതി വെച്ചിട്ടുണ്ട്. എനിക്കൊരു മകനേ ഉള്ളൂ. സ്വത്തിന്റെ കാര്യത്തിലൊന്നും വിൽപത്രം വേണ്ട കാര്യമില്ല. കാരണം ഒറ്റ മോനല്ലേ. പക്ഷെ അവസാന ആ​ഗ്രഹം എഴുതിയിട്ടുണ്ട്’ ‘ഞാൻ മരിച്ചാൽ എന്നെ ദഹിപ്പിക്കണം. ഞങ്ങളുടെ വിശ്വാസ പ്രകാരം കുഴിച്ചിടുകയേ ഉള്ളൂ. പക്ഷെ എന്നെ ദഹിപ്പിക്കണം. ആ ചാമ്പൽ കൊണ്ട് വന്ന് ഭാരതപ്പുഴയിൽ ഒഴുക്കണം. അതാണ് എന്റെ അവസാനത്തെ ആ​ഗ്രഹം. ഒരുപക്ഷെ അത് ചെയ്തില്ലെങ്കിൽ ഇനിയൊരു ജൻമം വരും. ഞാൻ പറയും എടാ ചെയ്തേക്കണം കേട്ടോയെന്ന്.

shortlink

Related Articles

Post Your Comments


Back to top button