‘കട്ട ഞരമ്പനാണ്, എന്റെ കൈയില്‍ വല്ലോം കിട്ടിയാല്‍ കല്ലെടുത്ത് എറിയും എന്ന് ഞാന്‍ പറഞ്ഞു’: ഗ്ലാമി ഗംഗ പറയുന്നു

സോഷ്യല്‍ മീഡിയയിലെ താരമാണ് ഗ്ലാമി ഗംഗ. മേക്കപ്പ് ടിപ്‌സ് വീഡിയോകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ ഗംഗ താരമാകുന്നത്. അച്ഛനില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചും കുട്ടിക്കാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചുമൊക്കെ താരം അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. പിന്നാലെ, ഖുശ്ബുവും തന്റെ കുട്ടിക്കാല ദുരനുഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു. നടി അനശ്വര രാജനും അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ താൻ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ, സോഷ്യൽ മീഡിയകളിൽ നിന്നും തനിക്ക് നേരിടേണ്ടി വരുന്ന മോശം കമന്റുകളെ കുറിച്ച് തന്റെ പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് താരം.

‘ഒരു പുള്ളിക്കാരന്‍ എനിക്ക് ഒരു കമന്റിട്ടു. ഇതിവിടെ പറയാമോ എന്നെനിക്ക് അറിയില്ല. നിങ്ങളിത് കേള്‍ക്കണം. പുള്ളിക്കാരന് എന്നെ കണ്ടിട്ട്, ഇജക്ട് ആയെന്നോ മറ്റോ പറയില്ലേ, ആ വാക്ക് കൃത്യമായി എനിക്ക് അറിയില്ല. അങ്ങനെ ആയെന്ന്. ഞാന്‍ പറഞ്ഞു ചുറ്റിക കൊണ്ട് ഒരൊറ്റ അടി കൊടുത്താല്‍ മതിയെന്ന്. എല്ലാം പ്രശ്‌നവും അതോടെ തീരും. എന്റെ എല്ലാ പോസ്റ്റിലും കമന്റ് ചെയ്യും. ഞാന്‍ കരുതി ഇനി എന്നെ അറിയാവുന്ന ആരേലുമാണോ എന്ന്. കട്ട ഞരമ്പനാണ്. കമന്റ് ഇടുമ്പോള്‍ പേര് വരുമല്ലോ. എന്നെ ലിപ് ലോക്ക് ചെയ്യണം എന്നും പറയും. വന്നാല്‍ മതി ശരിയാക്കി തരാമെന്ന് പറഞ്ഞു. എന്റെ കൈയില്‍ വല്ലോം കിട്ടിയാല്‍ കല്ലെടുത്ത് എറിയും ഞാന്‍ പറഞ്ഞു.

ഞാന്‍ പെപ്പര്‍ സ്‌പ്രേയും കൊണ്ടാണ് നടക്കുന്നത്. ഇവിടെ വന്നപ്പോഴും കൊണ്ടു വന്നിട്ടുണ്ട്. ട്രെയിനില്‍ ഒറ്റയ്ക്കാണ് വന്നത്. അത് ബസില്‍ കയറുമ്പോള്‍ ഒട്ടിയിരിക്കാനും കെട്ടിപ്പിടിക്കാനുമായി ചിലര്‍ കയറുന്നുണ്ട്. അവര്‍ക്ക് വച്ചേക്കുന്നതാണ്. എവിടേയും പോയി അടിയുണ്ടാക്കരുതെന്നും പോലീസ് സ്‌റ്റേഷനില്‍ നിന്നും വിളിക്കരുതെന്നുമാണ് അമ്മ എപ്പോഴും പറയുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോൾ ബസില്‍ യാത്ര ചെയ്യുകയായിരുന്നു. ഒരാള്‍ ചേര്‍ന്ന് ചേര്‍ന്ന് വരികയായിരുന്നു. ഉടനെ തന്നെ താന്‍ ഇന്‍സ്ട്രുമെന്റ് ബോക്‌സില്‍ നിന്നും കോമ്പസ് എടുത്ത് കൈയില്‍ പിടിച്ചുവെന്നാണ് ഗംഗ പറയുന്നത്. അത് കണ്ടതും അയാള്‍ പോയി’, താരം പറയുന്നു.

 

Share
Leave a Comment