CinemaInterviewsLatest News

‘ഇപ്പോഴും അത് ആലോചിക്കുമ്പോൾ എന്തോ പോലെയാണ്, അയാളുടെ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകും’: മോശം അനുഭവത്തെ കുറിച്ച് അനശ്വര

മലയാളികളുടെ പ്രിയതാരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. സ്വന്തമായി നിലപാടുകൾ ഉള്ള താരത്തിന്റെ അഭിപ്രായങ്ങൾ പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മലയാളത്തിൽ പ്രണയ വിലാസം എന്ന ചിത്രമാണ് അനശ്വരയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. അർജുൻ അശോകൻ നായകനായ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്കുണ്ടായ മോശം അനുഭവം അനശ്വര വെളിപ്പെടുത്തുന്നുണ്ട്.

താൻ കുട്ടി ആയിരിക്കെ ബസിൽ യാത്ര ചെയ്തപ്പോൾ ഉണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ചാണ് അനശ്വര അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. മൈൽസ്റ്റോൺ മേക്കേഴ്സിനോടായിരുന്നു അനശ്വരയുടെ വെളിപ്പെടുത്തൽ. അപരിചിതനായ ഒരാൾ തനിക്ക് മുന്നിലിരുന്ന് സ്വയംഭോഗം ചെയ്ത സംഭവത്തെ കുറിച്ചാണ് അനശ്വര പറയുന്നത്. അന്ന് അനശ്വര അഞ്ചാം ക്ലാസിൽ പഠിക്കുകയായിരുന്നു.

Also Read:‘ജാക്കി വെപ്പ് ജോക്കല്ല’ കെഎസ്‌ആര്‍ടിസി ബസില്‍ പ്ലക്കാര്‍ഡുമായി അനാര്‍ക്കലി മരക്കാര്‍

‘ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളിൽ പോകുന്ന സമയം. ബസിൽ അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു മൂന്ന് പേർ അവിടെ ഇവിടെയൊക്കെ ആയി ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളു. അതിനിടെ ഏതോ ഒരു പുള്ളി പുറകിൽ വന്നിരുന്ന് പതിയെ വിളിക്കാൻ തുടങ്ങി. എനിക്ക് അറിയുന്ന ഒരു ചേച്ചിയും അപ്പുറത്ത് ഇരിപ്പുണ്ട്. ഇയാൾ വിളിക്കുന്നത് എന്നെ തന്നെയാണോ എന്നൊന്നും അറിയില്ല. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് അയാൾ സ്വയഭോഗം ചെയ്യുന്നതാണ്. അന്ന് എനിക്ക് അറിയില്ലായിരുന്നു പുള്ളി എന്താണ് ചെയ്യുന്നത് എന്നൊന്നും. അതിനു മുൻപ് എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു.

പക്ഷെ ഇങ്ങനെയൊക്കെ ആളുകൾ ചെയ്യുമെന്നോ ഇതിൽ സുഖം കണ്ടെത്തുമെന്നോ ഒന്നും അന്ന് എനിക്ക് അറിയില്ല. ഞാൻ അപ്പോൾ അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുന്നേറ്റപ്പോഴേക്കും പുള്ളി പോയി. ഇപ്പോഴും അത് ആലോചിക്കുമ്പോൾ എനിക്ക് എന്തോ പോലെയാണ്. അന്ന് ഞാൻ വെറും അഞ്ചാം ക്ലാസിലാണ് അങ്ങനെ ഒരു കുട്ടിയുടെ അടുത്ത് ഇങ്ങനെ ചെയ്ത ആൾ, അയാൾക്ക് ഒരു കുടുംബമുണ്ടെങ്കിൽ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകും. അയാളുടെ ചുറ്റുപാടുമുള്ള പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും. അത് അങ്ങനെ എനിക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കിയ കാര്യമായിരുന്നു. വലുതായി കഴിഞ്ഞപ്പോൾ അത്തരം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ പ്രതികരിക്കാൻ കഴിയും. അവർ ചെയ്യുന്നത് എന്താണെന്ന് മനസിലാക്കാൻ കഴിയും. പ്രതികരിക്കാനുള്ള ധൈര്യവുമുണ്ട്,’ അനശ്വര പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button