ഇന്ന് ലോകം വനിതാ ദിനം ആഘോഷിക്കുമ്പോൾ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത രണ്ടു സ്‌ത്രീകളെക്കുറിച്ചു നടൻ സലിം കുമാർ. ജീവിതത്തില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നില്‍ മാത്രമാണെന്ന് സലിം കുമാർ പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം
ജീവിതത്തില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നില്‍ മാത്രമാണ്. അതിലൊന്ന് എനിക്കായി ജീവിച്ചു മരിച്ചു പോയ എന്റെ അമ്മയാണ്. മറ്റൊന്ന് എനിക്കായി മരിച്ചു ജീവിക്കുന്ന എന്റെ ഭാര്യയാണ്. മറ്റുള്ളവരുടെ മുന്‍പില്‍ ഒന്ന് സങ്കടപ്പെടാന്‍ പോലും വിട്ടു കൊടുക്കാത്ത ഇവരാണ് എന്റെ ശക്തി. ഇന്നീ വനിതാ ദിനത്തിലോര്‍ക്കാന്‍ ഇവരല്ലാതെ മറ്റാര്. ഈ ദിനം എന്റെ അമ്മയുടേതാണ്, എന്റെ ഭാര്യയുടെയാണ്. സന്തോഷകരമായ വനിതാ ദിന ആശംസകള്‍
Post Your Comments