കുട്ടികാലത്ത് അച്ഛന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കാര്യം പരസ്യമായി പറഞ്ഞതില്‍ ലജ്ജിക്കുന്നില്ലെന്ന് ദേശീയ വനിതാ കമ്മിഷന് അംഗവും ബി ജെ പി നേതാവും നടിയുമായി ഖുശ്ബു പറഞ്ഞു. എ എന്‍ ഐയോടാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
എട്ടാം വയസില്‍ അച്ഛന് തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് ബര്‍ഖ ദത്തിന്റെ വീ ദ വുമണ്‍ ഇവന്റില്‍ ഖുശ്ബു വെളിപ്പെടുത്തിയത് വലിയ ചർച്ചയായി. തുടർന്നാണ് താരത്തിന്റെ വിശദീകരണം.
‘ഞെട്ടിപ്പിക്കുന്ന തരത്തിലെ പ്രസ്താവനയല്ല താന്‍ പറഞ്ഞത്. എനിക്ക് സംഭവിച്ച കാര്യമാണ് തുറന്നു പറഞ്ഞത്. ഞാനല്ല, മറിച്ച് അത്തരം ഹീനപ്രവൃത്തികള്‍ ചെയ്തയാളാണ് ലജ്ജിക്കേണ്ടത്. എന്തുതന്നെ സംഭവിച്ചാലും ശക്തരായിരിക്കുകയും സ്വയം നിയന്ത്രണം ഏറ്റെടുക്കുകയും വേണം. ഒന്നും നിങ്ങളെ തളര്‍ത്താന്‍ പാടില്ല. ഇത്തരം കാര്യങ്ങള്‍ ജീവിതത്തിന്റെ അവസാനമല്ലെന്ന് തിരിച്ചറിയണം. ഇക്കാര്യം തുറന്നുപറയാന്‍ എനിക്ക് ഏറെക്കാലം വേണ്ടിവന്നു. ഇത്തരം കാര്യങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ ധൈര്യപ്പെടണം. എനിക്കിത് സംഭവിച്ചുവെന്നും എന്തുതന്നെയായാലും മുന്നോട്ടുപോകുമെന്നുള്ള നിശ്ചയദാര്‍ഢ്യം വേണമെന്നും’ നടി വ്യക്തമാക്കി.
Post Your Comments