![](/movie/wp-content/uploads/2023/03/baal.jpg)
കരള്‍രോഗവുമായി ബന്ധപ്പെട്ട് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാല ഐസിയുവിൽ കഴിയുകയാണ്. ആശുപത്രിയില്‍ കഴിയുന്ന ബാലയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഭാര്യ എലിസബത്ത്.
read also: ‘ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചാലോ പിരിഞ്ഞാലോ നിങ്ങള്‍ക്ക് എന്താണ്?: വിമര്‍ശനവുമായി മഞ്ജു പത്രോസ്
‘ബാല ചേട്ടന്‍ ഐസിയുവിലാണ്. ഇന്നലെ കണ്ടപ്പോള്‍ പുള്ളിക്ക് ആകെ വിഷമം ന്യൂസ് പബ്ലിക്ക് ആയതാണ്. എല്ലാവരോടും പുള്ളി ഓകെയാണെന്ന് പറയാന്‍ പറഞ്ഞു. പുള്ളി ഒരു സ്ട്രോങ്ങ് പേഴ്സണാണ്. കഴിഞ്ഞ മൂന്ന്, നാല് വര്‍ഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങള്‍ ഉണ്ടാവുകയും അദ്ദേഹം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരികയും ചെയ്തിട്ടുണ്ട്. ഇത്തവണയും അദ്ദേഹം സ്ട്രോങ്ങായി തിരിച്ച് വരും. അദ്ദേഹത്തിനെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തുക’ -എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Post Your Comments