GeneralLatest NewsMollywoodNEWSWOODs

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പൂര്‍ണ്ണമായ ഉത്തരവാദികള്‍ ഈ സ്റ്റേറ്റ്മെന്റ് ഇറക്കിയവര്‍ : ഷുക്കൂര്‍ വക്കീല്‍

ഒരു വിശ്വാസിയുടെയും ആത്മവീര്യം തകര്‍ക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല

തന്റെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി നടൻ ഷുക്കൂര്‍ വക്കീല്‍. തന്നെ കായികമായി അക്രമിക്കുവാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ ഈ പ്രസ്തവാന ഇറക്കിയവര്‍ തന്നെ മറുപടി പറയണം എന്നാണ് ഷുക്കൂര്‍ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞത്. മത നിയമങ്ങളെ ഒന്നും അവഹേളിച്ചുകൊണ്ടല്ല പറയുന്നത് എന്നും ഒരു വിശ്വാസിയുടെയും ആത്മവീര്യം തകര്‍ക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല എന്നും ഷുക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

read also: തട്ടിക്കൊണ്ട് പോയി ഊട്ടിയിലെ വസ്തു എഴുതി വാങ്ങിക്കാന്‍ ശ്രമിച്ചു: ബന്ധുക്കൾക്ക് എതിരെ നടൻ ശ്രീനിവാസൻ

ഷുക്കൂര്‍ വക്കീലിന്റെ കുറിപ്പ്

നന്ദി.
പടച്ചവൻ അനുഗ്രഹിക്കട്ടെ .
എല്ലാ മനുഷ്യരെയും തുല്യരായി കാണുവാൻ കഴിയുന്ന കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷ.
മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാനും ഉദ്ദേശിക്കുന്നില്ല.
അതു കൊണ്ട് എനിക്കെതിരെ ഒരു ശക്തമായ പ്രതിരോധവും വേണ്ട സഹോദരങ്ങളെ .
‘പ്രതിരോധം’ എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കും .
നിയമ പാലകർ ശ്രദ്ധിക്കുമെന്നു കരുതുന്നു.
സ്നേഹം

shortlink

Post Your Comments


Back to top button