InterviewsLatest NewsMovie Gossips

‘ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സ്വാർത്ഥനും ഫ്രോഡും ആണ് റോബിൻ രാധാകൃഷ്ണൻ’: ആരോപണവുമായി ഷാലു പേയാട്

ബിഗ് ബോസ് താരമായ ഡോക്ടർ റോബിൻ രാധാകൃഷ്ണനും ഷാലു പേയാടും തമ്മിലുള്ള ചില പ്രശ്നങ്ങൾ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഫസ്റ്റ് റിപ്പോർട്ട് എന്ന ചാനലിലൂടെ റോബിനെ കുറിച്ച് ഷാലു നടത്തിയ വെളിപ്പെടുത്തലുകൾ ആണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. എന്തെങ്കിലും ആഗ്രഹിച്ചു കഴിഞ്ഞാൽ അത് പെട്ടെന്ന് തന്നെ നേടി എടുക്കണം എന്ന് വാശി ഉള്ള ആളാണ് റോബിൻ എന്നാണ് ഷാലു പറയുന്നത്.

ബിഗ് ബോസ് ഹൗസിലേക്ക് റീ എൻട്രി ചെയ്യുന്നതിന് മുന്നേ തന്നെ തനിക്കൊരു ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉണ്ടാക്കണമെന്ന് റോബിൻ ഷാലുവിനോട് പറഞ്ഞുവെന്നും, ശല്യം സഹിക്കവയ്യാതെ ഒരിക്കലും നടക്കാത്ത ഒരു പടത്തിൻ്റെ പേരിൽ മറ്റൊരു കൂട്ടുകാരൻ്റെ വീട്ടിൽ പോയി റോബിൻ്റെ ഒരു ഫോട്ടോയെടുത്ത് അവിടെ നിന്നും ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉണ്ടാക്കിക്കൊടുത്തുവെന്നും ഇയാൾ ആരോപിക്കുന്നു.

‘റോബിൻ കണ്ടൻ്റിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത്. റോബിൻ വളരെ സ്വാർത്ഥൻ ആണ്. ആളുകളെ തമ്മിലടിപ്പിക്കാൻ പറ്റിയ ആളാണ് റോബിൻ. പെൺകുട്ടികളെ കൊണ്ട് ഫോൺ ചെയ്യിച്ച് ഹണി ട്രാപ്പുപോലെ റോബിൻ കൂടെയുള്ളവരെയൊക്കെ കുടുക്കുന്ന സ്വഭാവക്കാരനാണ്. ഫെയിം ആകാൻ വേണ്ടി ഏതറ്റം വരെ പോകാനും റോബിൻ തയ്യാറാണ്. കൂടെ നിന്ന ഫോർ ദ പീപ്പിളിനെ വരെ റോബിൻ തമ്മിൽ തെറ്റിച്ചു. എനിക്ക് മോശമായി മാറിയാലും കുഴപ്പമില്ല. പറയാനുള്ളത് ഞാൻ പറയും’, ഷാലു പറയുന്നു.

 

 

 

shortlink

Related Articles

Post Your Comments


Back to top button