കോളജ് റൊമാന്‍സ് എന്ന വെബ് സീരിസിനെതിരെ പരാതി. ഒടിടി പ്ലാറ്റ്‌ഫോം ആയ ടിവിഎഫില്‍ സ്ട്രീം ചെയ്യുന്ന വെബ് സീരീസ് ആണ് കോളജ് റൊമാന്‍സ്. ഇതിലെ ഭാഷ അറുവഷളാണെന്ന് ഡല്‍ഹി ഹൈക്കോടതി.
പൊതുമധ്യത്തില്‍ ആളുകള്‍ സാധാരണ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ചുപോരുന്ന ആരെയും ഞെട്ടിക്കുന്നതാണ് സീരീസിലെ സംഭാഷണങ്ങള്‍ എന്നു ചൂണ്ടിക്കാണിച്ച ഹൈക്കോടതി ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായകന്‍ സിമര്‍പ്രീത് സിങ്ങിനും അഭിനയിച്ച അപൂര്‍വ അറോറയ്ക്കും എതിരെ കേസെടുക്കാനുള്ള മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ശരിവച്ചു.
ഐടി നിയമം 67, 67എ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് കോടതി ഉത്തരവ്.
Post Your Comments