
കൊച്ചി: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ നേരിൽ കണ്ട് സംസാരിച്ച് മകൾ അവന്തിക. അമ്മ അമൃതയ്ക്കും അമ്മയുടെ സഹോദരി അഭിരാമിക്കുമൊപ്പമാണ് അവന്തിക ആശുപത്രിയിൽ എത്തിയത്. ചികിത്സയിൽ കഴിയവേ ബാല തന്റെ മകളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തന്നെ കാണാനെത്തിയവരോടാണ് ബാല ഇക്കാര്യം പറഞ്ഞത്. നിര്‍മ്മാതാവ് ബാദുഷയാണ് ബാല മകളെ കാണാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും വേണ്ട ഏര്‍പ്പാട് ചെയ്തതായും പറഞ്ഞത്. പിന്നാലെ താരത്തെ കാണാനായി മുന്‍ ഭാര്യയും മകളും എത്തുകയായിരുന്നു.
അഭിരാമിയും ബാലയുടെ മകൾ അവന്തികയും ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയെങ്കിലും അമൃത സുരേഷ് തന്റെ പങ്കാളി ഗോപി സുന്ദറിനൊപ്പം കുറച്ച് സമയം കൂടി ആഴുപത്രിയിൽ തുടർന്നു. അമൃതയെയും മകളെയും കണ്ടു മുക്കാൽ മണിക്കൂറോളം ബാല സംസാരിച്ചുവെന്നും സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന് ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ 48 മണിക്കൂറുകള്‍ വരെ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നായിരുന്നു ബാദുഷ നേരത്തെ പറഞ്ഞത്.
നടന് ബാലയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരം ഐസിയുവിലാണ്. പിന്നാലെ താരത്തെ കാണാനായി നടന് ഉണ്ണി മുകുന്ദന് അടക്കം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര് ബാലയുടെ സുഖപ്രാപ്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നതായി അറിയിച്ചിരുന്നു.
Post Your Comments