CinemaGeneralLatest NewsNEWS

‘പിണക്കം മറന്ന് അമൃത ദയവ് ചെയ്ത് കുഞ്ഞിനെ ബാലയ്ക്ക് കാണിക്കണം’ – അഭ്യർത്ഥനയുമായി സൂരജ്

നടൻ ബാലയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനയുമായി യൂട്യൂബർ സൂരജ് പാലാക്കാരൻ. ബാലയെ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ആരാധകർ ബാലയ്ക്കായി പ്രാർത്ഥിക്കണമെന്നും സൂരജ് പാലാക്കാരൻ പറഞ്ഞു. കുഞ്ഞിനെ കാണുക എന്നതാണ് ബാലയുടെ ആഗ്രഹമെന്നും, പിണക്കവും ദേഷ്യവുമെല്ലാം മറന്ന് മുൻഭാര്യ അമൃത ബാലയ്ക്ക് കുഞ്ഞിനെ കാണിച്ച് കൊടുക്കണമെന്നും സൂരജ് അഭ്യർത്ഥിക്കുന്നു.

സൂരജിന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ സുഹൃത്തും നിങ്ങളുടെ പ്രിയതാരവുമായ നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മിനിഞ്ഞാന്നും ബാലയെ കണ്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിലൊക്കെ സംസാരിച്ചു. ഭക്ഷണം കഴിക്കുന്നില്ല. യാത്രയായിരുന്നു. അമൃതയിലാണ് ബാലയുള്ളത്. പ്രാർത്ഥിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. ബാലയുടെ ഹൃദയത്തിനും പ്രശ്നമുണ്ട്. അബോധാവസ്ഥയിലാണുള്ളത്. ബാല ജീവിതത്തിൽ തോറ്റുപോയ ഒരാളാണ്. സ്നേഹത്തിന്റെയും സൗഹൃദങ്ങളുടെയും മുന്നിൽ തോറ്റുപോയ ആളാണ്. ആ തോൽവിയാണ് ബാലയെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത്.

എനിക്ക് വ്യക്തിപരമായി അറിയാം. ആഘാതമായി ഒരാളെ സ്നേഹിക്കുന്ന ആളാണ് ബാല. ഹൃദയം തുറന്ന്, ജെനുവിൻ ആയ ആളാണ് അദ്ദേഹം. എപ്പോഴും പറയുമായിരുന്നു ബാലയ്ക്ക് ബാലയുടെ കുഞ്ഞിനെ കാണണമെന്ന്. ആ കാര്യത്തിൽ ബാല മാനസികമായി ഒരുപാട് വിഷമിച്ചിരുന്നു. പബ്ലിസിറ്റി ഇല്ലാതെ ഒരുപാട് പേരെ സഹായിട്ടുള്ള ആളാണ്. ബാലയുടെ മുൻഭാര്യ അമൃത ഇത് കാണുന്നുണ്ടെങ്കിൽ, ആ കുഞ്ഞിനെ ഒന്ന് കൊണ്ടുപോയി കാണിക്കാനുള്ള സന്മനസ് ഉണ്ടാകണം. വഴക്കും പിണക്കവും എന്തും ആയിക്കൊള്ളട്ടെ, ഒരാൾ ഇങ്ങനെ കിടക്കുമ്പോൾ പരിഗണിക്കണം.

shortlink

Related Articles

Post Your Comments


Back to top button