![](/movie/wp-content/uploads/2023/03/baiju-santhosh.jpg)
ബാലചന്ദ്രമേനോന്റെ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന സിനിമയിലൂടെ ശ്രദ്ധേയമായ വേഷം ചെയ്ത് ബാലതാരമായി എത്തിയ നടനാണ് ബൈജു സന്തോഷ്. കുറച്ചു നാൾ സിനിമയിൽ നിന്ന് മാറി നിന്ന ബൈജു പുത്തൻപണം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് തിരിച്ചെത്തിയത്. ഇപ്പോഴിതാ, സിനിമയിൽ വീണ്ടും സജീവമായ ബൈജു സമകാലീന വിഷയങ്ങളിലെ തന്റെ നിലപാടും അഭിപ്രായവും പങ്കുവെയ്ക്കുന്നു.
തന്റെ ദൈവസങ്കല്പങ്ങളെ കുറിച്ചാണ് ബൈജു പുതിയ അഭിമുഖത്തിൽ തുറന്നു പറയുന്നത്. മനുഷ്യർക്കെല്ലാം ഒരു ദൈവമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ താൻ ഒരു വിശ്വാസി ആകുമായിരുന്നുവെന്നും, എല്ലാവർക്കും ഓരോ ദൈവമാണെന്ന് പറയുന്നത് വിശ്വാസമില്ലെന്നും ബൈജു പറയുന്നു. ഒരു മാനവരാശിക്ക് മൂന്ന് ദൈവങ്ങളോ? മനുഷ്യർക്കെല്ലാം ഒരു ദൈവമാണെന്ന് പറഞ്ഞിരുന്നേൽ താൻ വിശ്വസിച്ചെനെയെന്നാണ് കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്.
‘ഒരു മാനവരാശിക്ക് മൂന്ന് ദൈവങ്ങളോ? മനുഷ്യർക്കെല്ലാം ഒരു ദൈവമാണെന്ന് പറഞ്ഞിരുന്നേൽ ഞാൻ വിശ്വസിക്കുമായിരുന്നു. ദൈവം എന്ന് പറയുന്നത് ഒരാളേ പാടുള്ളു. ഇത് ഒരു വിഭാഗത്തിന് ഒരു ദൈവം, വേറെ വിഭാഗത്തിന് വേറെ ദൈവം. അല്ലാത്ത വിഭാഗത്തിന് വേറെ കുറെ ദൈവങ്ങൾ. ഇത് എന്ത് ദൈവങ്ങളാണ്? എവിടെ തിരിഞ്ഞാലും ദൈവങ്ങളോ?’, ബൈജു ചോദിക്കുന്നു.
Post Your Comments