GeneralLatest NewsMollywoodNEWSWOODs

ഞാൻ വഞ്ചിക്കപ്പെട്ടിട്ടില്ല, അത് മറ്റൊരു നടി : ശ്വേത മേനോന്‍

ശ്വേത മേനോന്‍ എന്ന് പേരുളള മറ്റൊരു നടിയാണ് തട്ടിപ്പിനിരയായത്

താന്‍ ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് നടി ശ്വേത മേനോന്‍. നടി ശ്വേത മേനോന്‍ ബാങ്ക് തട്ടിപ്പിനിരയായതായും 57,636 രൂപ നഷ്ടമായെന്നും ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

read also: ‘ഒപ്പം പോലൊരു ത്രില്ലർ’: തോക്കുമായി ഷൈൻ ടോം ചാക്കോയും ജീൻ പോളും, നായകനായി ഷെയ്ൻ നിഗം – ചർച്ചയായി കൊറോണ പേപ്പേഴ്സ്

മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ നാല്‍പ്പതോളം ഇടപാടുകാര്‍ക്ക് മൂന്നു ദിവസത്തിനുള്ളില്‍ അവരവരുടെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ നഷ്ടമായെന്നും അതില്‍ നടി ശ്വേത മേനോനും ഉള്‍പ്പെടുന്നു എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ നൽകിയ വാർത്ത. എന്നാല്‍, താന്‍ അല്ല തട്ടിപ്പിന് ഇരയായത് ശ്വേത മേനോന്‍ എന്ന് പേരുളള മറ്റൊരു നടിയാണ് തട്ടിപ്പിനിരയായത് എന്ന കാര്യമാണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

ഈ വാര്‍ത്ത വന്നതോടെ സുഹൃത്തുക്കളും കുടുംബക്കാരും തന്നെ വിളിച്ച് ചോദിക്കുകയാണെന്നും താന്‍ വഞ്ചിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ശ്വേത മേനോന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button