Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWSWOODs

പുക പടലം പതുക്കെ അടുത്തേക്ക് വീണ്ടും നീങ്ങാൻ തുടങ്ങി: സജിത മഠത്തിൽ

ഭരണത്തിന് എതിരാവുമെന്ന് പുരോമന,ഇത്തരം കാര്യങ്ങളിൽ പ്രബുദ്ധരായ സുഹൃത്തുക്കൾ കരുതുന്നുണ്ടാവുമോ?

കൊച്ചിയിൽ പുക നിറയുന്ന സാഹചര്യം വിശദീകരിച്ചു നടി സജിത മഠത്തിൽ. ഭോപ്പാൽ ദുരന്ത വാർത്തകൾ കേരളത്തിൽ വലിയ സമരങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ, ഇന്ന് കേരളത്തിൽ തന്നെ നടക്കുന്ന ഈ ദുരന്തത്തിൽ ആരും പ്രതികരിക്കുന്നില്ലെന്നും സജിത പറഞ്ഞു.

read also: ഏറെ ദാരിദ്ര്യവും അതിലേറെ അവഗണനയും ഒക്കെ സഹിച്ച കലാഭവന്‍ മണി: കുറിപ്പുമായി വിനയൻ

കുറിപ്പ്

പുക പടലം പതുക്കെ അടുത്തേക്ക് വീണ്ടും നീങ്ങാൻ തുടങ്ങിയിട്ടുണ്ട്. പുകമണം ചുറ്റും. എന്റെ ടീനേജിൽ ഭോപ്പാൽ ദുരന്ത വാർത്തകൾ കേരളത്തിൽ വലിയ സമരങ്ങൾക്ക് കാരണമാക്കിയിരുന്നു. ഞാനും അതിന്റെയൊക്കെ ഭാഗമായിരുന്നു. ഇന്ന് കൊച്ചി നഗരം പുക കൊണ്ട് മൂടുമ്പോൾ ചാനൽ ചർച്ചകൾക്കും ഇത്തരം പോസ്റ്റുകൾക്കുമപ്പുറം കേരളത്തിൽ ഒരു പ്രതികരണവുമില്ലെ? അഥവാ പ്രതികരിച്ചാൽ അത് ഭരണത്തിന് എതിരാവുമെന്ന് പുരോമന,ഇത്തരം കാര്യങ്ങളിൽ പ്രബുദ്ധരായ സുഹൃത്തുക്കൾ കരുതുന്നുണ്ടാവുമോ? ഇത് യഥാർത്ഥത്തിൽ ഏഷ്യാനെറ്റ് വിഷയത്തേക്കാൾ ചെറുതായ കാര്യമാണോ? ഞാൻ ആത്മാർത്ഥമായ സംശയമാണ് ചോദിക്കുന്നത്!

ഈ 80/20 തീ കെടുത്തിയതിന്റെയും, തുടർന്നു കത്തുന്നതിന്റെയും കണക്ക് രേഖപ്പെടുത്തുന്നതിന്റെ ശാസ്ത്രീയ രീതി എന്താവുമെന്ന ചിന്തയാണ് മറ്റൊന്നു് !

എന്റെ ബാൽക്കണി കാഴ്ചകൾ !

shortlink

Related Articles

Post Your Comments


Back to top button