കാപ്പയുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, എന്നിവർ നിർമ്മിച്ച്, നവാഗതനായ ഡാർവിൻ കുര്യാക്കേസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. മാർച്ച് ആറ് തിങ്കളാഴ്ച്ച്ച കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര സന്നിധിയിൽ നടന്ന ലളിതമായ ചടങ്ങോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്.
READ ALSO: സാജു നവോദയ നായകനാവുന്ന ‘ആരോട് പറയാൻ ആരു കേൾക്കാൻ: ആദ്യ ഗാനം റിലീസ് ചെയ്തു
ചലച്ചിത്ര പ്രവർത്തകരും, അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ ശ്രീ.കെ.വി.കുര്യാക്കോസ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. പ്രശസ്ത സംവിധായകൻ ഭദ്രൻ സ്വിച്ചോൺ കർമ്മവും വൈശാഖ് ഫസ്റ്റ് ക്ലാപ്പും നൽകി. സംവിധായകൻ ജോസ് തോമസ്, ടൊവിനോ തോമസ്, ഛായാഗ്രാഹകൻ വിനോദ് ഇല്ലമ്പള്ളി, തിരക്കഥാകൃത്ത് ദിലീഷ് നായർ, സന്തോഷ് വർമ്മ, എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. ടൊവിനോ തോമസ്സാണ് ഈ ചിത്രത്തിലെ നായകൻ. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയാണ് ടൊവിനോ ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്.
ജിനു.വി. ഏബ്രഹാമിന്റേതാണ് തിരക്കഥ. കടവയുടെ വൻ വിജയത്തിനു ശേഷം വിജയത്തിനു ശേഷം ജിനു.വി. ഏബ്രഹാം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.
ഇരുപത്തിയഞ്ചു കോടിയോളം മുതൽ മുടക്കിൽ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. സർവ്വീസ്സിൽ പുതുതായി ചുമതലയേൽക്കുന്ന ടോവിനോയുടെ എസ്.ഐ.ആനന്ദ് എന്ന കഥാപാത്രത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ വികസനം. അന്വേഷകരുടെ കഥയല്ല, അന്വേഷണങ്ങളുടെ കഥയാണ് എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
സിദ്ദിഖ്, ഷമ്മി തിലകൻ, ഇന്ദ്രൻസ്, ബാബുരാജ്, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട് തുടങ്ങിയവർ ഇതിലെ പ്രധാന താരങ്ങളാണ്. രണ്ടു നായികമാർ പുതുമുഖങ്ങളാണ്. രണ്ടു ഷെഡ്യുളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രത്തിലെ മറ്റഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരുന്നു. സന്തോഷ് വർമ്മയുടേതാണ് വരികൾ.
എഡിറ്റിംഗ് – സൈജു ശീധർ.
കലാ സംവിധാനം – ദിലീപ് നാഥ്.
മേക്കപ്പ് – സജി കാട്ടാക്കട
കോസ്റ്റ്യും – ഡിസൈൻ – സമീറ സനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാരൻ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്പിയൂർ.
പ്രൊഡക്ഷൻ കൺട്രോളർ — സഞ്ജു ജെ.
Post Your Comments