ഹിന്ദി ബിഗ് ബോസിലേക്ക് തനിക്ക് ക്ഷണം വന്നതായി റോബിൻ രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയായിരുന്നു റോബിൻ. തനിക്ക് ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണം വന്നിരുന്നുവെന്നും ഹിന്ദി അറിയില്ലാത്തതുകൊണ്ട് പോയില്ലെന്നുമാണ് റോബിൻ പറയുന്നത്. എൻഗേജ്മെന്റിന് റോബിൻ അലറിയത് ഏറെ ട്രോളുകൾക്ക് ഇടയാക്കിയിരുന്നു. ഈ പരിഹാസങ്ങൾക്കും റോബിൻ മറുപടി പറയുന്നുണ്ട്. അലറിയത് പോലെ കല്യാണത്തിനും പ്രതീക്ഷിക്കാമെന്നും റോബിൻ പുതിയ അഭിമുഖത്തിൽ പറഞ്ഞു.
റോബിന്റെ വാക്കുകൾ ഇങ്ങനെ:
‘ഞങ്ങൾ കണ്ടുമുട്ടിയത് മുതൽ എൻഗേജ്മെന്റ് വരെയുള്ള കാര്യങ്ങൾ എല്ലാവർക്കും അറിയാം. എൻഗേജ്മെന്റ് നടത്തിയെടുക്കുക എന്നത് ഒരു മിഷനായിരുന്നു. ഞങ്ങളുടെ എൻഗേജ്മെന്റ് നടക്കാതിരിക്കാൻ വേണ്ടി മേസേജും മെൻഷൻസുമെല്ലാമായി ഒരു ജഗപൊകയായിരുന്നു. ഞാൻ എന്തും ഫെയ്സ് ചെയ്യും. ഒരു കല്യാണം മുടക്കാൻ വേണ്ടി കേരളത്തിൽ ഏറ്റവും കൂടുതൽ പേർ ഒരുമിച്ച് നിന്ന് പരിശ്രമിച്ചത് ചിലപ്പോൾ ഞങ്ങളുടെ എൻഗേജ്മെന്റിനായിരിക്കും.
എന്റെ പെണ്ണിനെ പ്രൊട്ടക്ട് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. മൂക്കാമണ്ട സ്റ്റേറ്റ്മെന്റ് തെറ്റായിപോയിയെന്ന് പലരും പറഞ്ഞു. പക്ഷെ ഞാൻ പ്രതികരിക്കും. എന്റെ പെണ്ണിനെയാണ് പറഞ്ഞത്. എന്നെപോലെ പറയാൻ എത്ര സെലിബ്രിറ്റികൾക്ക് ചങ്കൂറ്റമുണ്ട്?. എല്ലാവരും ഡിപ്ലോമാറ്റിക്കായിട്ടല്ലേ സംസാരിക്കുന്നത്. എന്റെ എൻഗേജ്മെന്റിന് ഞാൻ അലറിയത് എന്റെ ഫങ്ഷനായതുകൊണ്ടാണ്. അത് എന്റെ വ്യക്തിപരമായ കാര്യം. പലരും എന്നോട് മാറാൻ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ ഞാൻ മാറില്ല. കല്യാണത്തിനും ഞാൻ അലറും. എല്ലാവരും പ്രിപ്പയറായി ഇരുന്നോളൂ. നിരവധി സിനിമാ ഓഫറുകൾ വരുന്നുണ്ട്.
Post Your Comments