മീൻ കച്ചവടം നടത്തി കേരളക്കരയുടെ ഇഷ്ടംപിടിച്ച് പറ്റിയ കുട്ടിയാണ് ഹനാൻ. ഇവർ ഇന്ന് മോഡലും ഇൻഫ്ളുവൻസറും ആണ്. ഇക്കഴിഞ്ഞ ശിവരാത്രിക്ക് ഹനാൻ നടത്തിയ ചില വെളിപ്പെടുത്തലുകൾ വൈറലായിരുന്നു. താൻ മുസ്ലീം അല്ലെന്നും വർഷങ്ങളായി ഹിന്ദു ആചാരം ഫോളോ ചെയ്ത് ജീവിക്കുന്ന ആളാണെന്നുമായിരുന്നു ഹനാൻ പറഞ്ഞത്. തന്റെ അച്ഛൻ ബ്രാഹ്മണൻ ആയിരുന്നുവെന്നും അമ്മ മുസ്ലീം ആയിരുന്നു എന്നുമാണ് ഹനാൻ പറഞ്ഞത്.
ഇപ്പോഴിതാ, തനിക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹനാൻ. എന്നാൽ താൻ പറഞ്ഞത് മുഴുവൻ സത്യമാണെന്ന് വ്യക്തമാക്കി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഹനാൻ. കമന്റ് ബോക്സിൽ ട്രോൾ കമന്റുകൾ കുമിഞ്ഞ് കൂടിയതോടെയാണ് ഹനാൻ വീണ്ടും വിശദീകരണം നൽകിയത്. റീച്ചിനും ലൈക്കിനും വേണ്ടിയാണ് ഈ കുട്ടി ഇങ്ങനെ ഓരോന്ന് വിളിച്ചു പറയുന്നതെന്നുള്ള കമന്റുകൾക്ക് കൃത്യമായ മറുപടി ഹനാൻ നൽകുന്നു.
‘എൻ്റെ അച്ഛൻ കൺവേർട്ടഡ് മുസ്ലീമാണ്. മലേഷ്യയിൽ നിന്ന് ഒരു മുസ്ലീം കുടുംബം ദത്ത് കൊണ്ട് വന്നതാണ്. ഞാൻ ചെറുപ്പം മുതലെ ഹിന്ദു മതത്തിലാണ് വിശ്വസിക്കുന്നത്. ഏത് മതത്തിൽ വിശ്വസിക്കണം എന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ് മറ്റുള്ളവരുടെ വാളിൽ വന്ന് ഇത്തരം ചൊറിച്ചിൽ വേലകൾ ഇറക്കണമെങ്കിൽ അവരുടെ ക്വാളിറ്റി അത് കാണുന്നവർ വിലയിരുത്തിക്കൊളും’ എന്നാണ് ഹനാൻ പരിഹസിച്ചവർക്ക് മറുപടിയായി കുറിച്ചത്. എല്ലാ ജാതിക്കാർക്കും അമ്പലത്തിൽ പോകാൻ പറ്റുമോ എന്ന് എനിക്കറിയില്ലെന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ താൻ വർഷങ്ങളായി ഹിന്ദു ആചാരം ഫോളോ ചെയ്യുന്ന ആളാണെന്ന് ഹനാൻ മറുപടി നൽകി.
Post Your Comments