തെലുങ്ക് സിനിമ സംവിധായകന്‍ വെങ്കിടേഷ് മഹായ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. കെജിഎഫ് 2 സിനിമയെക്കുറിച്ച് സംവിധായകൻ നടത്തിയ പരാമര്‍ശമാണ് വിമർശനത്തിന് കാരണം.
നന്ദിനി റെഡ്ഡി, ഇന്ദ്രഗന്തി മോഹന കൃഷ്ണ, ശിവ നിർവാണ, വിവേക് ആത്രേയ എന്നീ സംവിധായകരും ജേര്‍ണലിസ്റ്റ് പ്രേമയുടെ ഈ റൌണ്ട് ടേബിളില്‍ പങ്കെടുത്തപ്പോൾ പറഞ്ഞ വാക്കുകളാണ് വിവാദമായത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് 2-നെക്കുറിച്ച് സമ്പത്തുണ്ടാക്കാൻ നായകന്‍റെ അമ്മ നായകനെ പ്രേരിപ്പിക്കുന്നു. അതിന് വേണ്ടി അവന്‍ ഒരു ചൂഷകനാകുന്നു. ഇത് പറഞ്ഞ് വെങ്കിടേഷ് മഹാ ഒരു മോശം വാക്ക് ഉപയോഗിച്ച് നായക കഥാപാത്രത്തെ അഭിസംബോധന ചെയ്തു. സാധാരണക്കാരായ മനുഷ്യരെ ഉപയോഗിച്ച് സ്വര്‍ണ്ണം എല്ലാം കുഴിച്ചെടുത്ത് അതിനൊപ്പം കടലില്‍ മുങ്ങുന്നു. അതിന് അവനെ സഹായിച്ച സാധാരണക്കാരന് ഒന്നും ലഭിക്കുന്നില്ല സംവിധായകന്‍ പറയുന്നു.
കെജിഎഫിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായമല്ല മറിച്ച് അദ്ദേഹം അത് പ്രകടിപ്പിക്കുന്ന രീതിയും ഉപയോഗിച്ച ഭാഷയുമാണ് പ്രശ്നം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വാദം. വിവാദ പരാമർശത്തിന് യാഷിനോട് മാപ്പ് പറഞ്ഞില്ലെങ്കിൽ കർണാടകയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ നിരോധിക്കുമെന്ന് പലരും ഭീഷണിപ്പെടുത്തി.
Post Your Comments