GeneralLatest NewsMollywoodNEWSWOODs

ശ്വസിക്കാന്‍ ജീവന്‍പോലും കൊടുക്കേണ്ട ഈ അവസ്ഥക്ക് മോദിയോ ഉത്തരേന്ത്യന്‍ ഫാസിസമോ ആണോ കാരണം: കൃഷ്ണകുമാര്‍

ഒരു മാസവും രണ്ടു ദിവസങ്ങള്‍ക്കും മുന്‍പ് നമ്മുടെ നാട്ടിലൊരു ചരിത്രസംഭവം നടന്നു

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. കൊച്ചിയിലെ സഹോദരങ്ങള്‍ക്ക് ശ്വസിക്കാന്‍ ജീവന്‍പോലും കൊടുക്കേണ്ട അവസ്ഥക്ക് മോദിയോ ഉത്തരേന്ത്യന്‍ ഫാസിസമോ ആണോ കാരണം എന്ന്  കൃഷ്ണകുമാര്‍ ചോദിച്ചു.

കൃഷ്ണകുമാറിന്റെ പോസ്റ്റ് പൂര്‍ണരൂപം

ഒരു മാസവും രണ്ടു ദിവസങ്ങള്‍ക്കും മുന്‍പ് നമ്മുടെ നാട്ടിലൊരു ചരിത്രസംഭവം നടന്നു. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒറ്റയടിക്ക് ശ്വാസംമുട്ടിക്കുന്ന നടപ്പുസാമ്ബത്തികവര്‍ഷത്തെ ബജറ്റ് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ചു. ആശ്വസിക്കാനായി ഒരേയൊരു കാര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ — ശ്വസിക്കാന്‍ നികുതികൊടുക്കേണ്ട എന്നുള്ളത്. എന്നാലിന്നോ? ശ്വസിക്കാന്‍ സ്വന്തം ആരോഗ്യവും ഒരു പക്ഷെ ജീവന്‍ പോലും കൊടുക്കേണ്ട അവസ്ഥയിലാണ് കൊച്ചിയിലെ നമ്മുടെ സഹോദരങ്ങള്‍. നരേന്ദ്ര മോദിയോ ഉത്തരേന്ത്യന്‍ ഫാസിസമോ ആണോ കാരണം? അതോ താഴെപ്പറയുന്നതില്‍ ഏതെങ്കിലുമോ?

read also: നടനോട് മാപ്പ് പറഞ്ഞില്ലെങ്കിൽ ചിത്രങ്ങൾ നിരോധിക്കുമെന്ന് ഭീഷണി : വെങ്കിടേഷ് മഹായ്ക്കെതിരെ സൈബർ ആക്രമണം

1 മാലിന്യം സംസ്കരിക്കാന്‍ കോണ്‍ട്രാക്‌ട് എടുത്തിരുന്ന കമ്ബനി, ഉത്തരവാദിത്വത്തോടെ അത് നടത്തിയിരുന്നോ? ഓര്‍ക്കണം, കോടികളുടെ ഇടപാടുകളാണ് ഇതിന്റെയും പുറകില്‍. എന്തെങ്കിലും തരത്തിലുണ്ടായിട്ടുള്ള വീഴ്ചകള്‍, അവയുടെ തെളിവുകള്‍, എല്ലാം എന്നെന്നേക്കുമായി പുകച്ചുരുളുകളായി മാറിക്കഴിഞ്ഞിരിക്കുന്നു. കള്ളന്മാര്‍ക്കും കുറ്റവാളികള്‍ക്കും അഗ്നിശുദ്ധി വരുത്താന്‍ എന്തെളുപ്പം!

2 ബ്രഹ്മപുരം പരിസരത്തുള്ള ചില നിക്ഷിപ്ത താല്‍പര്യക്കാര്‍. അവരില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ പങ്കും സ്വാഭാവികമായും ഉറപ്പാക്കാം. കാക്കനാടിനടുത്തുള്ള ഈ മാലിന്യതലസ്ഥാനം ഇവിടെനിന്നും എന്നെന്നേക്കുമായി മാറ്റാന്‍ വഴിവിട്ട രീതിയില്‍ ചിന്തിക്കുന്ന ഒരു വിഭാഗം ആള്‍ക്കാര്‍?

3 അന്യന്റെ ദുരിതത്തില്‍ ആനന്ദം കാണുന്ന ചില സാമൂഹ്യദ്രോഹികള്‍. കുടിലബുദ്ധിക്കാരായ രാഷ്ട്രീയക്കാരുടെ കയ്യില്‍ച്ചെന്നുപെടുന്ന ഇത്തരക്കാരുമാവാം ഇതുപോലെയുള്ള സംഭവങ്ങളുടെ പിറകില്‍. എന്തുതന്നെയായാലും ഇവിടെ പിഴവുപറ്റി പകച്ചുനില്‍ക്കുന്നത് സംസ്ഥാനവും, കൊച്ചി കോര്‍പ്പറേഷനും ഭരിക്കുന്ന ഇടതുപക്ഷപ്പാര്‍ട്ടികളാണ്. പിന്നെ, സായിപ്പിനെ കാണുമ്ബോള്‍ കവാത്തുമറന്നുപോകുന്ന മാധ്യമങ്ങളും, ചില പ്രത്യേക ഇനം സാംസ്കാരിക നായകന്മാരും.

പ്ലാസ്റ്റിക് കത്തുമ്ബോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഞാനിനി നിങ്ങള്‍ക്ക് ഒന്നുകൂടി വിശദീകരിച്ചുതരേണ്ട കാര്യമില്ല. ശ്വാസകോശങ്ങളേയും, ചര്‍മ്മത്തെയും, മറ്റ് ആന്തരാവയവങ്ങളെയും ഗുരുതരമായി ബാധിക്കുന്ന — അര്‍ബുദരോഗം പോലും ഉണ്ടാക്കാന്‍ കഴിവുള്ള നിരവധി ടോക്സിനുകള്‍ ആണ് അന്തരീക്ഷത്തില്‍ കഴിഞ്ഞ നാലുദിവസങ്ങള്‍ക്കു മുകളിലായി പടര്‍ന്നുനില്‍ക്കുന്നത്. (കത്തുന്ന അവസ്ഥയില്‍ ഇ-ടോക്സിനുകളും മറ്റും മനുഷ്യരുടെ ജനിതക ഘടനയില്‍ തന്നെ മാറ്റങ്ങള്‍ (മ്യൂറ്റേഷന്‍) വരുത്താനും, തന്മൂലം അത്യന്തം മാരകമായ അരോഗ്യപ്രശ്നങ്ങളിലേക്ക് ഒരു സമൂഹത്തെ മുഴുവനായും തള്ളിവിടാനും സാധ്യതയുള്ളവയാണെന്ന് പഠനങ്ങള്‍ പണ്ടേ തെളിയിച്ചിട്ടുള്ളതാണ്. COPD (Chronic Obstructive Pulmonary Disease) എന്നുള്ള രോഗാവസ്ഥയും ആശങ്കയുണ്ടാക്കുന്നതാണ്, എന്തുകൊണ്ടെന്നാല്‍ എറണാകുളം ജില്ലയില്‍ മുന്‍പ് തൊട്ടേ ഈ അസുഖമുള്ളവരുടെ എണ്ണം സംസ്ഥാനത്തെ മറ്റു സഥലങ്ങളെക്കാള്‍ വളരെ കൂടുതലാണ്.

വരും മാസങ്ങളില്‍ കൊച്ചിയിലും പരിസരങ്ങളിലുമുള്ള ആശുപത്രികളില്‍, ഈ ലക്ഷണങ്ങളുമായി ചികിത്സക്കെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നുള്ളത് ഏതാണ്ടുറപ്പായിക്കഴിഞ്ഞു. ആരാണിതിനൊക്കെ ഉത്തരവാദികള്‍?നമ്മുടെ നാട്ടിലെ യുവജനങ്ങള്‍ നാടുവിട്ടുപോകുന്നതെന്തെന്നു വിലപിക്കുന്ന, എല്ലാ ശെരിയാക്കുമെന്നു കള്ളം പറയുന്ന കഴിവുകെട്ടവരെ വീണ്ടും വോട്ടുചെയ്തു ജയിപ്പിക്കാന്‍ കാത്തിരിക്കുന്ന, എല്ലാം തികഞ്ഞെന്നഭിമാനിക്കുന്ന പ്രബുദ്ധമലയാളികളോടാണ് ചോദ്യം. നിങ്ങള്‍ തന്നെയാണ് ഉത്തരവും, ഇത്തരം ദുരന്തങ്ങള്‍ക്ക് ഉത്തരവാദികളും.

നിര്‍ത്തുന്നതിനു മുന്‍പ്, ആരോഗ്യവും ജീവനും പണയം വെച്ച്‌ രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന അഗ്നിശമനസേനാംഗങ്ങളെയും മറ്റു സന്നദ്ധപ്രവര്‍ത്തകരെയും കുറിച്ച്‌ പരാമര്‍ശിച്ചില്ലെങ്കില്‍ അത് തികഞ്ഞ നന്ദികേടാവും. നിങ്ങളുടെ സേവനങ്ങള്‍ക്ക് വിലമതിക്കാനാവില്ല. അതിനു പകരംവെയ്ക്കാനും യാതൊന്നുമില്ല. ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും. നമ്മുടെ കുഞ്ഞുങ്ങള്‍ക്കും വരും തലമുറകള്‍ക്കും തെളിഞ്ഞ ആകാശവും ശുദ്ധവായുവും കിട്ടാന്‍ സര്‍വേശ്വരന്‍ ഇടവരുത്തട്ടെ. അതിനുള്ള കഴിവും കരുത്തും കാര്യശേഷിയുമുള്ള, പുതിയ ഒരു ഭരണസംവിധാനമുണ്ടാവട്ടെ. ജയ് ഹിന്ദ്’

shortlink

Related Articles

Post Your Comments


Back to top button