ആരാധകർ ഏറെയുള്ള താരമാണ് അശ്വതി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അശ്വതി തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് നിരന്തരം വിളിച്ചിരുന്നവരെക്കുറിച്ച് ഫ്‌ളവഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോൾ പങ്കുവച്ചത് സോഷ്യൽ ശ്രദ്ധനേടുന്നു.
അശ്വതിയുടെ വാക്കുകൾ ഇങ്ങനെ,
റേഡിയോയില്‍ ജോലി ചെയ്യുന്ന സമയത്താണ് സംഭവം. നിരന്തരം ഒരു കോള്‍ വരുമായിരുന്നു. ബള്‍ബ് തെളിയുക മാത്രമേയുള്ളൂ, നമ്പര്‍ കാണാന്‍ പറ്റില്ല. കോള്‍ എടുക്കുമ്പോഴേക്കും ഈ പുള്ളി ആയിരിക്കും. അന്ന് എന്റെ ഓണ്‍ എയര്‍ പേര് ആഷ് എന്നായിരുന്നു. ഫോണ്‍ എടുത്തപാടെ പുള്ളി പറയുക, എനിക്ക് ആഷിനെ കല്യാണം കഴിക്കണം എന്നാണ്. ഇതാരാണ് എന്താണെന്നൊന്നും അറിയില്ല. എനിക്ക് ഭയങ്കര ഇഷ്ടമാണ്, എനിക്ക് കല്യാണം കഴിക്കണം എന്ന് മാത്രമേ പറയൂ.
നിങ്ങള്‍ ആരാണ് നിങ്ങളുടെ പേര് എന്താണെന്നൊക്കെ ചോദിച്ചു. പേര് പറഞ്ഞിരുന്നു. മറന്നു പോയി. ഞാന്‍ എന്റെ ഭാര്യയുമായി പിരിഞ്ഞു കഴിയുകയാണ് കുറേ വര്‍ഷങ്ങളായി, ഞാന്‍ കല്യാണം കഴിച്ചോളാം എന്ന് പറയും. അതായത് എനിക്ക് എന്തോ സഹായം ചെയ്ത് തരുകയാണെന്ന് തോന്നും പറയുന്നത് കേട്ടാല്‍. എനിക്ക് കോളുകള്‍ എടുക്കാന്‍ പറ്റാതായി. എന്റെ ഷോ തുടങ്ങുമ്പോള്‍ വിളിക്കാന്‍ തുടങ്ങും. നമുക്ക് ശരിക്കും പ്രേക്ഷകരുടെ കോള്‍ എടുക്കണം. പക്ഷെ എടുക്കുന്നത് പകുതിയും ഇയാളുടെ കോളായിരിക്കും. ഇയാള്‍ കുത്തിയിരുന്ന് വിളിക്കുകയാണ്.
കല്യാണക്കാരനെ കൊണ്ട് ഒരു രക്ഷയുമില്ലാതെയായി. ഓണ്‍ എയറില്‍ മെസേജ് അയക്കാന്‍ തുടങ്ങി. ഈ കുട്ടിയുടെ അഡ്രസ് തരുമോ എന്നൊക്കെ ചോദിച്ച്. അതില്‍ നിന്നും അയാളുടെ നമ്പര്‍ കിട്ടി. എന്റെ സുഹൃത്തുക്കള്‍, മാത്തുക്കുട്ടിയുള്‍പ്പടെ പുള്ളിയെ അങ്ങോട്ട് വിളിച്ചു. ഇനി വിളിച്ചാല്‍ പോലീസ് കേസാകും അതാകും ഇതാകും എന്നൊക്കെ പറഞ്ഞു. അവര്‍ക്ക് അറിയാവുന്ന നല്ല ഭാഷ മുഴുവന്‍ പറഞ്ഞു. പുള്ളി പേടിച്ചു പോയി. പിന്നെ വിളിച്ചിട്ടില്ല’- അശ്വതി പറയുന്നു.
Post Your Comments