![](/movie/wp-content/uploads/2023/03/sajitha.jpg)
ബ്രഹ്‍മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തം കൊച്ചി നഗരത്തെ മുഴവൻ പുകയ്ക്കുള്ളിൽ ആക്കുകയാണ്. മാലിന്യം കത്തുന്നതിന്റെ പുക നിറഞ്ഞ അവസ്ഥയിലാണ് ഫ്‌ളാറ്റുകൾ പോലും. ഫ്ലാറ്റിന്റെ അകം മുഴുവന്‍ പുകമണമാണ് എന്നു നടി സജിത മഠത്തില്‍.
താരത്തിന്റെ കുറിപ്പ്
‘ഫ്ലാറ്റിനകം മുഴുവന്‍ പുകമണമാണ്. ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയില്‍ പുക നിറഞ്ഞിരുന്നു. ഇന്നു രാവിലെ കാറ്റിന്റെ ഗതി കൊണ്ടാവും പുറത്ത് അല്പം തെളിച്ചമുണ്ട്. ഇതിനൊന്നും ഒരു ശാശ്വത പരിഹാരവുമില്ലേ ഈ പരിഷ്കൃത, സാസ്കാരിക കേരളത്തില്‍?’
read also:മാട്രിമോണിയിൽ നിന്നാണ് പ്രപ്പോസൽ വരുന്നത്, നടിയാണെന്ന് ഭർത്താവിന് അറിയില്ലായിരുന്നു: രാധിക
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. അടച്ചു പൂട്ടി ഇരിപ്പാണ്, ഞാനും പുകയും- എന്നാണ് സംവിധായിക ഇന്ദു വിഎസ് കുറിച്ചത്.
Post Your Comments