GeneralInterviewsLatest NewsNEWSSocial Media

മമ്മൂക്ക പറഞ്ഞിട്ടാണ് എന്നെ വിളിച്ചതെന്ന് കൂടി കേട്ടപ്പോള്‍ ഞെട്ടല്‍ കൂടി: മിയ

ലവ് മാത്രം കോണ്‍സണ്‍ട്രേറ്റ് ചെയ്ത് താന്‍ മലയാളത്തില്‍ ചെയ്ത ഒരു സിനിമ പ്രണയ വിലാസമായിരിക്കും എന്ന് നടി മിയ ജോർജ്. കുടുംബവും കുഞ്ഞുമായപ്പോഴും കരിയറില്‍ നിന്ന ബ്രേക്ക് എടുക്കാതെ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന മിയയുടെതായി ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്ന ചിത്രമാണ് ‘പ്രണയവിലാസം’. ചിത്രത്തിലെ മിയയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇമേജ് ബ്രേക്ക് പെര്‍ഫോമന്‍സ് എന്നാണ് മിയയെ കുറിച്ച് പലരും അഭിപ്രായപ്പെട്ടത്. പ്രണയ വിലാസത്തിലെ സിഗരറ്റ് വലിക്കുന്ന സീന്‍ വീട്ടിലൊന്നും വലിയ പ്രശ്‌നം ഉണ്ടാക്കിയിട്ടില്ല എന്നാണ് ഒരു അഭിമുഖത്തില്‍ മിയ വ്യക്തമാക്കിയിരിക്കുന്നത്.

താരത്തിന്റെ വാക്കുകൾ

‘പ്രണയ വിലാസത്തിന്റെ കഥ ഇഷ്ടപ്പെട്ടതു കൊണ്ട് ചെയ്തതാണ്. ചിത്രത്തിലെ തന്റെ കഥാപാത്രം മാത്രമല്ല സിനിമ മൊത്തത്തില്‍ തനിക്ക് ഇഷ്ടപ്പെട്ടു. പലരും സിനിമ കണ്ടിട്ട് തന്നോട് പറഞ്ഞ് ഇമേജ് ബ്രേക്കായി എന്നാണ്. സിഗരറ്റ് വലിക്കണമെന്ന് പറഞ്ഞപ്പോള്‍ ചെയ്ത് നോക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പ്രണയ വിലാസത്തിലെ സിഗരറ്റ് വലിക്കുന്ന സീന്‍ വീട്ടിലൊന്നും വലിയ പ്രശ്‌നം ഉണ്ടാക്കിയിട്ടില്ല. ലവ് മാത്രം കോണ്‍സണ്‍ട്രേറ്റ് ചെയ്ത് താന്‍ മലയാളത്തില്‍ ചെയ്ത ഒരു സിനിമ പ്രണയ വിലാസമായിരിക്കും.

എന്നാൽ, മമ്മൂട്ടിക്കൊപ്പം മുന്നറിയിപ്പിലെ വേഷം ചെയ്യാതെ പോയത് പിന്നീട് നഷ്ടമായി തോന്നി. അപര്‍ണ ചെയ്ത വേഷം താന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്.
താന്‍ ആരേയും ഇന്റര്‍വ്യൂ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ മമ്മൂക്കയെ ഇന്റര്‍വ്യൂ ചെയ്യണമെന്ന് പറഞ്ഞ് കോള്‍ വന്നപ്പോള്‍ ആകെ ഞെട്ടലായിരുന്നു. അതും മമ്മൂക്ക പറഞ്ഞിട്ടാണ് തന്നെ വിളിച്ചതെന്ന് കൂടി കേട്ടപ്പോള്‍ ഞെട്ടല്‍ കൂടി.’

 

shortlink

Related Articles

Post Your Comments


Back to top button