പ്രഖ്യാപന സമയം മുതൽ വിവാദത്തിൽ നിറഞ്ഞ ചിത്രമാണ് രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’. മലബാര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം മാര്‍ച്ച് മൂന്ന് മുതൽ തിയറ്ററുകളിൽ എത്തി. ‘ഒരു ചെറിയ സമൂഹമാണ് സിനിമ നിർമ്മിച്ചത്. ഒരിക്കലും സിനിമ ഇറങ്ങില്ല, സെൻസർ സർട്ടിഫിക്കറ്റ് കിട്ടില്ല, ഉള്ള പൈസ മുഴുവൻ രാമസിംഹൻ അടിച്ചുമാറ്റി എന്നിങ്ങനെയുള്ള പ്രചരണങ്ങളെ അതിജീവിച്ച് ചിത്രം തിയറ്ററിലെത്തി’ എന്ന് സംവിധായകൻ പറയുന്നു.
read also: സംഗീതപരിപാടിക്കിടെ പറത്തിയ ഡ്രോണ്‍ ക്യാമറ തലക്കടിച്ച് ഗായകന് പരിക്ക്
രാമസിംഹന്‍റെ വാക്കുകൾ
സന്തോഷം. ഒരു തിയറ്ററിൽ പോലും സിനിമ ഇറങ്ങില്ലെന്ന് അവർ പറഞ്ഞു. പക്ഷേ ഒരുപാട് തിയറ്ററിൽ ഇറങ്ങി. ഇത് കാണാൻ ആളുകൾ ഉണ്ടാകില്ല എന്നവർ പറഞ്ഞു. അരുവി പതിയെ പുഴയായി മാറി. കോഴിക്കോടും എറണാകുളത്തുമെല്ലാം തിയറ്ററുകൾ നിറഞ്ഞ് കവിയുന്നത് കാണുമ്പോൾ എനിക്ക് സന്തോഷമുണ്ട്. എവിടെയും വീണിട്ടില്ല കേട്ടോ. ഈ സീസണിൽ മറ്റെല്ലാ സിനിമകളും തകർന്ന് അടിഞ്ഞപ്പോൾ, ആരും തിയറ്ററിലേക്ക് വരാത്ത സീസണിൽ പുഴ ഒഴുകുന്നുണ്ടെങ്കിൽ നമ്മൾ വിജയിച്ചു. നമ്മൾ എന്ത് ഉദ്ദേശിച്ചോ അത് സംഭവിച്ചു.
ചിലർ പോസ്റ്റർ വലിച്ചു കീറി. തിയറ്ററിൽ പടം എത്തുന്നതിന് മുന്നെ പ്രിവ്യു ചെയ്തു. എല്ലാവിധ കൊനഷ്ട് വിദ്യകൾ പ്രയോഗിച്ചിട്ടും പുഴ ഒഴുകി. അത് കുറെ ഹൃദയങ്ങൾ കണ്ടു. കണ്ടു കൊണ്ടേയിരിക്കുന്നു. ഈ സിനിമ ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞപ്പോൾ, ഇത് നടന്നിരിക്കുന്നു എന്ന് നമ്മൾ പറഞ്ഞു. ആ നമ്മൾ ആരാണ് ? ഒരു പൊതു സമൂഹമാണ്. ഒരു ചെറിയ സമൂഹമാണ് സിനിമ നിർമ്മിച്ചത്. ഒരിക്കലും സിനിമ ഇറങ്ങില്ല, സെൻസർ സർട്ടിഫിക്കറ്റ് കിട്ടില്ല, ഉള്ള പൈസ മുഴുവൻ രാമസിംഹൻ അടിച്ചുമാറ്റി എന്നിങ്ങനെയുള്ള പ്രചരണങ്ങളെ അതിജീവിച്ച് ചിത്രം തിയറ്ററിലെത്തി.
മലപ്പുറത്തും പാലക്കാടും എല്ലായിടത്തും പടമെത്തി. ഒരു പത്രപരസ്യമോ ടിവി പരസ്യമോ ഇല്ലായിരുന്നു. എന്നിട്ടും ഒട്ടിച്ച പോസ്റ്റർ വലിച്ച് കീറിയിട്ടും ഈ സിനിമ ഓടുന്നുണ്ടെങ്കിൽ അത് വിജയം തന്നെയാണ്. ഈ മൂന്നാം ദിവസവും ഒട്ടും മോശമല്ലാത്ത രീതിയിൽ ഓടുന്നു. ഞാനല്ല പബ്ലിസിറ്റി കൊടുക്കുന്നത്. സിനിമ കണ്ടവർ മറ്റുള്ളവരോട് പറഞ്ഞ് പറഞ്ഞ് ആയിരങ്ങൾ ഈ സിനിമ കണ്ടു കഴിഞ്ഞു. പതിയെ ഇന്ത്യ മുഴുവൻ സിനിമ കാണിക്കും. ശേഷം ലോകം മുഴുവൻ. പിന്നെ ഒടിടിയിൽ ശേഷം ഓരോ വീടുകളിലും.
Post Your Comments