
34 വര്‍ഷം വേര്‍പിരിഞ്ഞ് ജീവിച്ച താരദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു. ബോളിവുഡിലെ ഹിറ്റ് നായികമാരായ കരിഷ്മ കപൂറിന്റേയും കരീന കപൂറിന്റേയും മാതാപിതാക്കളായ റണ്‍ധീര്‍ കപൂറും ബബിത കപൂറുമാണ് ജീവിതത്തിൽ വീണ്ടും ഒന്നിക്കുന്നത്.
നടനും നിര്‍മ്മാതാവും സംവിധായകനുമായ റണ്‍ധീര്‍ കപൂറും നടി ബബിത കപൂറും 1988ല്‍ ആണ് വേര്‍പിരിഞ്ഞത്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചാണ് താമസം. മാതാപിതാക്കള്‍ വീണ്ടും ഒന്നിച്ചതില്‍ കരിഷ്മയും കരീനയും വളരെ ഹാപ്പിയാണെന്നും ഒരു മാധ്യമത്തിൽ വന്ന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Post Your Comments