ബോളിവുഡ് താര വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. എന്നാലിപ്പോൾ ബോളിവുഡില്‍ നിന്നും കേള്‍ക്കുന്നത് 34 വര്‍ഷം വേര്‍പിരിഞ്ഞു കഴിഞ്ഞതിനു ശേഷം വീണ്ടും ഒന്നിക്കാനുള്ള രണ്ട് താരങ്ങളുടെ വാർത്തയാണ്. ബോളിവുഡിലെ നായികമാരായിരുന്ന കരിഷ്മ കപൂറിന്റേയും കരീന കപൂറിന്റേയും മാതാപിതാക്കളായ റണ്‍ധീര്‍ കപൂറും ബബിത കപൂറുമാണ് വീണ്ടും ഒന്നിക്കാനൊരുങ്ങുന്നത്.
1980 കളിലാണ് റണ്‍ധീര്‍ കപൂറും ബബിതയും വേര്‍പിരിഞ്ഞത്. ഇതിനു ശേഷം ലോഖണ്ഡാവാലയിലെ അപാര്‍ട്മെന്റിലാണ് കുട്ടികളായിരുന്ന കരിഷ്മയ്ക്കും കരീനയ്ക്കുമൊപ്പം ബബിത താമസിച്ചിരുന്നത്. റണ്‍ധീര്‍ കപൂര്‍ ആകട്ടെ, ചെമ്പൂരിലെ കുടുംബ വീട്ടിലുമായിരുന്നു താമസം. 34 വര്‍ഷത്തോളം ഇരുവരും വേര്‍പിരിഞ്ഞു കഴിഞ്ഞു. 1971 ലാണ് ബബിതയും റണ്‍ധീറും വിവാഹിതരായത്. ബോളിവുഡിലെ മുന്‍കാല താരങ്ങളായിരുന്നു ഇരുവരും. കല്‍ ആജ് ഔര്‍ കല്‍ എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചപ്പോഴാണ് ഇരുവരും പ്രണയത്തിലായത്. റണ്‍ധീറുമായുള്ള വിവാഹ സമയത്ത് 24 വയസ്സായിരുന്നു ബബിതയ്ക്ക് പ്രായം.
പെണ്‍മക്കള്‍ രണ്ടുപേരും ബോളിവുഡിലെ സൂപ്പര്‍ നായികമാരായി, വിവാഹിതരായി അമ്മമാരായി. ഇപ്പോഴിതാ വീണ്ടും ഒന്നിക്കാനുള്ള ഒരുക്കത്തിലാണ് ബബിതയും റണ്‍ധീറും. ഇതിന്റെ ഭാഗമായി ബാന്ദ്രയിലെ റണ്‍ധീര്‍ കപൂറിന്റെ വീട്ടിലേക്ക് ബബിത താമസം മാറ്റുകയും ചെയ്തുവെന്നും ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാതാപിതാക്കള്‍ വീണ്ടും ഒന്നിച്ചതില്‍ കരിഷ്മയും കരീനയും വളരെ ഹാപ്പിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴ് മാസം മുമ്പാണ് റണ്‍ധീറും ബബിതയും വീണ്ടും ഒന്നിച്ചതെന്നാണ് സൂചന. വേര്‍പിരഞ്ഞെങ്കിലും കപൂര്‍ കുടുംബ സംഗമങ്ങളില്‍ ഇരുവരും മക്കള്‍ക്കൊപ്പം ഒന്നിക്കാറുണ്ടായിരുന്നു. വിവാഹം വേര്‍പെടുത്തിയെങ്കിലും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും.
Post Your Comments