മുന്നാ ഭായ് പരമ്പരയിലെ സര്‍ക്കിട്ട് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടനാണ് അര്‍ഷദ് വാര്‍സി. തന്റെ കോമിക് ടൈമിംഗ് കൊണ്ട് ബോളിവുഡിലൊരു ഇടം നേടിയെടുത്ത നടൻ ഗോല്‍മാല്‍ പരമ്പരകളിലൂടെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്. നായകനായും അര്‍ഷദ് കയ്യടി നേടിയിട്ടുണ്ട്. മികച്ചൊരു നര്ത്തകന് കൂടിയായ അര്‍ഷദ് ഒടിടി ലോകത്തും സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. എംടിവിയുടെ വി ജെ ആയ മറിയ ഗൊറേട്ടിയാണ് അര്‍ഷദിന്റെ പങ്കാളി. ഇരുവരും എറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാകുന്നത്. ഇപ്പോഴിതാ അര്‍ഷദിന്റേയും മറിയയുടേയും പ്രണയകഥയാണ് ശ്രദ്ധ നേടുന്നത്.
താരത്തിന്റെ വാക്കുകൾ
‘തൊണ്ണൂറുകളിലാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. പിന്നാലെ സുഹൃത്തുക്കളായി മാറുകയായിരുന്നു. സൗഹൃദം അങ്ങനെ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കെയാണ് എനിക്ക് മറിയയോട് പ്രണയമാണെന്ന് മനസിലാക്കുന്നത്. എന്നാല്‍ ഞാൻ പ്രണയം പറഞ്ഞപ്പോള്‍ അത് നിരസിക്കുകയായിരുന്നു മറിയ ചെയ്തത്. എന്നാല്‍ എനിക്ക് മറിയയോട് ഉള്ളത് പോലെ തന്നെ മറിയയ്ക്ക് തന്നോടും പ്രണയമാണെന്ന് മനസിലായിരുന്നു.
ഇതോടെ മറിയയെ കൊണ്ട് പ്രണയം സമ്മതിപ്പിക്കാന്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് ദുബായില്‍ പോയപ്പോഴായിരുന്നു മറിയയെക്കൊണ്ട് തന്നെ പ്രണയിക്കുന്ന കാര്യം പറയിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ഇതിനായി മറിയയുടെ കൂള്‍ ഡ്രിംഗ്സില്‍ ബിയര്‍ മിക്സ് ചെയ്യുകയായിരുന്നു. മദ്യം അകത്ത് ചെന്നതോടെ മറിയ തന്റെ മനസിലുള്ളത് തുറന്ന് പറയുകയായിരുന്നു.’
Post Your Comments