സോഷ്യൽ മീഡിയയിൽ താരമാണ് ബഷീർ ബഷിയും കുടുംബവും. ബഷീറിനും ഭാര്യമാരായ സുഹാനക്കും മഷൂറയ്ക്കും പത്തുലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ഉണ്ട്. മഷൂറ ഗർഭിണിയായതോടെ ആ കണ്ടൻ്റ് ഉപയോഗിച്ച് മാത്രമായിരുന്നു ഇവർ വീഡിയോകൾ ചെയ്തത്. ജനിച്ചുവീണ ഉടനെ കുഞ്ഞിൻ്റെ ചിത്രം പങ്കുവയ്ക്കുകയും ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങുകയും ചെയ്തു. വ്ളോഗർ ഖൈസ് ബഷീർ ബഷിയെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.
read also: നടി സുസ്മിത സെന്നിന് ഹൃദയാഘാതം, തനിക്ക് വലിയൊരു ഹൃദയമുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണെന്ന് നടി
വീഡിയോ ഉണ്ടാക്കുവാൻ കണ്ടൻ്റിനു വേണ്ടിയാണ് മഷൂറ ഗർഭിണിയായതും പ്രസവിച്ചതും എന്നാണ് തോന്നുന്നതെന്നും ഇവർ യൂട്യൂബറും നടിയും സംവിധായികയുമായ ആയ സാന്ദ്ര തോമസിനെ കണ്ടുപഠിക്കണം എന്നും യൂട്യൂബർ പറയുന്നു. സാന്ദ്ര ഗർഭിണിയായപ്പോൾ തന്നെ കുഞ്ഞുങ്ങളുടെ പ്രൈവസി നഷ്ടപ്പെടും. കുഞ്ഞുങ്ങളെ ഇങ്ങനെ ചെറുപ്പത്തിൽ തന്നെ ആളുകളുടെ മുന്നിൽ എക്സ്പോസ് ചെയ്യുമ്പോൾ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും മാനസികാവസ്ഥയും ഒക്കെ അത് ബാധിക്കും അതുകൊണ്ട് താൻ വ്ളോഗ് നിർത്തുന്നു എന്ന് പറഞ്ഞത് നല്ല തീരുമാനമാണെന്നും ഖൈസ് പറയുന്നു.
പ്രസവ സംബന്ധമായുള്ള വീഡിയോകൾ എല്ലാം അവരുടെ യൂട്യൂബിൽ അല്ലേ ഇടുന്നത് എന്ന വിമർശനമാണ് പലരും ഉന്നയിക്കുന്നത്. ആ വീഡിയോകൾ ഒക്കെ തന്നെ വരുന്നത് പബ്ലിക് പ്ലാറ്റ്ഫോമിൽ ആയതുകൊണ്ട് തന്നെ അത് ചോദ്യം ചെയ്യുവാൻ അവകാശം ഉണ്ടെന്നും അദ്ദേഹം പറയുന്നു.
Post Your Comments