GeneralLatest NewsNEWS

നമ്മളെയൊന്നും വിളിച്ചിട്ടുണ്ടാകില്ല, എന്നാലും റോള്‍ തന്നാലോ എന്ന് കരുതി സംവിധായകന്റെ മുന്നിലൂടെ നടക്കും : സിജു വിൽ‌സൺ

സിനിമയും പൈസയും ഇല്ലാതെ വരുമ്പോള്‍ പാഷന്‍ മാത്രം മതിയാകില്ലെന്ന് തോന്നും. ആ സമയത്ത് പൈസയെങ്കിലും കിട്ടട്ടെ എന്ന് കരുതി സിനിമകള്‍ ചെയ്യും. എന്നാല്‍ കുറച്ച് കഴിയുമ്പോള്‍ അത് വേണ്ടായിരുന്നു എന്ന തിരിച്ചറിയും എന്ന് നടന്‍ സിജു വിത്സന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ തുടക്കകാലത്തെ കുറിച്ച് മനസു തുറന്നത്.

താരത്തിന്റെ വാക്കുകൾ :

സിനിമയുടെ പൂജയ്ക്കൊക്കെ പോയിട്ടുണ്ട്. വിനയന്‍ സാറിന്റെ മുന്നില്‍ കൂടെ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും കുറേ നടന്നിട്ടുണ്ട്. എങ്ങാനും കണ്ടിട്ട് ഇവന്‍ കൊള്ളാം എന്ന് തോന്നി ഏതെങ്കിലും ഒരു വേഷം തന്നാലോ എന്ന് കരുതിയാണ് നടക്കുന്നത്. എല്ലാ പൂജയ്ക്കും പോകുമായിരുന്നു. 2009-2011 വരെയുള്ള കാര്യമാണ്.

അവിടെ പോയി വടയും ചായയും കുടിക്കുക, സംവിധായകരുടെ മുന്നില്‍ കൂടെ നടക്കുക ഇതായിരുന്നു. നമ്മളെയൊന്നും വിളിച്ചിട്ടുണ്ടാകില്ല. പക്ഷെ അങ്ങനെ നടന്നിട്ടും ഒരു സിനിമ പോലും കിട്ടിയിട്ടില്ല. ഞാൻ വരുന്ന സമയത്ത് ഓഡിഷന്‍സ് ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കുറവാണ്.

അന്ന് തന്നോട് പൈസ ചോദിച്ചിട്ടുണ്ട്. നായകനായി നിങ്ങള്‍ ഓക്കെയാണ്. പക്ഷെ വേറെ ഒരാളും ഓക്കെയാണ് അഞ്ച് ലക്ഷം രൂപയിട്ടാല്‍ ഓക്കെയാണ്, മറ്റേയാളും തരാന്‍ ഓക്കെയാണ് എന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു. ‘എന്റെ പൊന്ന് ചേട്ടാ എന്റെ കൈയ്യില്‍ പത്ത് പൈസയില്ല എങ്ങനെയെങ്കിലും അഭിനയിച്ച് കുറച്ച് കാശുണ്ടാക്കണം എന്ന് കരുതിയാണ് ഞാന്‍ വന്നിരിക്കുന്നത്. ആ എന്നോട് കാശ് ചോദിച്ചാല്‍ എവിടെ ഉണ്ടാകാനാണ്’ എന്ന് ഞാൻ ചോദിച്ചു.

 

 

shortlink

Related Articles

Post Your Comments


Back to top button