തെന്നിന്ത്യന്‍ സിനിമകളിലായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മംമ്ത മോഹന്‍ദാസ്. മയൂഖമെന്ന ചിത്രത്തിലൂടെ തുടങ്ങിയ സിനിമാജീവിതം മഹേഷും മാരുതിയിലും എത്തി നില്‍ക്കുകയാണ്. സിനിമയിലെ സ്ത്രീകള്‍ കേന്ദ്രീകൃക കഥാപാത്രങ്ങളെ പറ്റി സംസാരിക്കുകയാണ് മംമ്ത മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍
താരത്തിന്റെ വാക്കുകൾ :
‘സ്ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളായ ആക്ഷൻ സിനിമകള്‍ക്ക് ഒരു സ്‌പേസ് വരുന്നുണ്ട്. പണ്ടൊക്കെ മലയാളത്തില്‍ ആക്ഷന്‍ ചെയ്യുന്ന സ്ത്രീ പൊലീസ് കഥാപാത്രങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. അതുപോലെ അല്ലാതെ പ്രോപ്പര്‍ ആക്ഷന്‍ കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെടണം. അത്തരം സിനിമകള്‍ ഉണ്ടാകുമ്പോള്‍ അതനുസരിച്ച് ബജറ്റും വേണം.
ഈയടുത്ത് ഞാന്‍ കണ്ട സിനിമകളില്‍ വിഎഫ്എക്‌സിനൊക്കെ ഭയങ്കര പ്രശ്‌നങ്ങളുണ്ട്. നമ്മള്‍ മാത്രമല്ല കണ്ടന്റ് ഉണ്ടാക്കുന്നത്. വേള്‍ഡ് സിനിമകളോട് നമ്മുടെ കോമ്പറ്റീഷന്‍. ആളുകള്‍ വിവിധ തരം സിനിമകള്‍ കണ്ട്, താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ സിനിമ ടോപ് ആയിരിക്കണം.’
Post Your Comments