ബാലചന്ദ്രമേനോന്റെ മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന സിനിമയിലൂടെ ശ്രദ്ധേയമായ വേഷം ചെയ്ത് ബാലതാരമായി എത്തിയ നടനാണ് ബൈജു സന്തോഷ് . കുറച്ചു നാൾ സിനിമയിൽ നിന്ന് മാറി നിന്ന ബൈജു പുത്തൻപണം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് തിരിച്ചെത്തി. എൻ്റെ മെഴുതിരി അത്താഴങ്ങൾ എന്ന സിനിമയിൽ ബൈജു അവതരിപ്പിച്ച കഥാപാത്രം നിരൂപക പ്രശംസ നേടിയെടുത്തിരുന്നു. നാദിർഷാ സംവിധാനം ചെയ്ത മേരാ നാം ഷാജി എന്ന സിനിമയിൽ നായകതുല്യമായ വേഷം ചെയ്തു. ഇപ്പോഴിതാ WCC യെ കുറിച്ച് പറയുകയാണ് അദ്ദേഹം.
താരത്തിന്റെ വാക്കുകൾ :
‘സ്ത്രീകൾക്ക് വേണ്ടി പ്രത്യേകിച്ചൊരു സംഘടനയുടെ ആവശ്യമില്ല. ഇപ്പോഴത്തെ സ്ത്രീകളെല്ലാം വളരെ ബോൾഡ് അല്ലെ ? അവരോട് ആർക്കാണ് കളിക്കാൻ പറ്റുന്നത് ? ഒരു സ്ത്രീ എഴുന്നേറ്റു നിന്ന് എന്താടാ, നിനക്കെന്തു വേണം എന്ന് ചോദിച്ചാൽ ആർക്കാണ് തടയാൻ സാധിക്കുന്നത് ? അപ്പോഴേ സ്ഥലം വിടും. അത്രേയുള്ളൂ ഇവിടുത്തെ പുരുഷനെന്നു പറയുന്നത്.
തെറ്റ് ചോദിക്കാനുള്ള തന്റേടം വേണം, അത്രയേ ഉള്ളൂ. തന്റേടം കാണിക്കാനുള്ളതല്ലേ ? ഒരു സ്ത്രീ ബോൾഡ് ആയി പെരുമാറിയാൽ തീരുന്ന പ്രശ്നങ്ങളെ ഇവിടെ ഉള്ളൂ. പഴയ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ല. വ്യക്തിപരമായി സ്‌ട്രോങ് ആവുക എന്നതാണ് പ്രധാനം. എന്തെങ്കിലും സംഭവിക്കുന്നതിനു മുൻപ് തടയാൻ ശ്രമിക്കണം, അതല്ലാതെ എല്ലാം കഴിഞ്ഞിട്ട് സംഘടനയിൽ പോയി പറഞ്ഞിട്ടെന്ത് കാര്യം?
എല്ലാ പുരുഷന്മാരെയും നന്നാക്കാൻ പറ്റുമോ ? അവർ ആഗ്രഹം തോന്നിയാലത് പറയും. ഇവർക്ക് എന്താണോ തോന്നുന്നത് അത് ചെയ്യുക. പ്രതികരിക്കാൻ തോന്നിയാൽ പ്രതികരിക്കട്ടെ. ഇതിനെ കുറിച്ചെല്ലാം കൂടുതൽ സംസാരിക്കാൻ പോയാൽ വഷളാകും. ഇവിടെ ആരും ആരെയും റേപ് ഒന്നും ചെയ്യുന്നില്ല. പതിനെട്ടു വയസ്സ് തികയാത്ത കുട്ടി ആണെങ്കിൽ പോക്സോയിൽ പെടും. ഒരാണ് ഒരാണിനെ ചീത്ത വിളിച്ചാൽ അവിടെ അടി നടക്കും. ഒരു പെണ്ണ് ഒരാണിനെ ചീത്ത വിളിച്ചാൽ, ആണ് ഒതുങ്ങി പോകും. ഇഷ്ടമില്ലാത്തവർ പ്രതികരിക്കട്ടെ.’
Post Your Comments