ഒരുപാട് പേരുടെ കൂട്ടായ പ്രവര്‍ത്തനവും അവരുടെ ജീവന മാര്‍ഗവുമാണ് സിനിമയെന്നും അതിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നെഗറ്റീവ് റിവ്യൂ എന്നും നടൻ മുകേഷ്. ‘ഓ മൈ ഡാര്‍ലിംഗ്’ എന്ന സിനിമയ്‌ക്കെതിരായ റിവ്യൂകളില്‍ പ്രതികരിക്കുകയായിരുന്നു മുകേഷ് റേഡിയോ കേരളത്തിന് നല്‍കിയ അഭിമുഖത്തില്‍.
താരത്തിന്റെ വാക്കുകൾ :
ഒരുപാട് പേരുടെ കൂട്ടായ പ്രവര്‍ത്തനവും അവരുടെ ജീവന മാര്‍ഗവുമാണ് സിനിമ. അതിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്തരക്കാര്‍ നടത്തുന്നത്. കൊച്ചുകുട്ടികള്‍ വന്ന് എല്ലാവരെയും പരിഹസിക്കുകയാണ്. അഭിനയത്തിന്റെ കാര്യത്തിലും കഥയുടെ കാര്യത്തിലും കഥാപാത്രത്തിന്റെ കാര്യത്തിലുമൊക്കെ പരിഹസിക്കുമ്പോള്‍ നമ്മള്‍ സംശയിക്കണം. ഇവര്‍ക്ക് കിട്ടാനുള്ളത് എന്തോ കിട്ടിയില്ല.
മോശം പറയുന്നതിന്റെ കൂടെ നല്ല കഥാ സന്ദര്‍ഭങ്ങള്‍, നല്ല രീതിയില്‍ ഉള്ള സീനുകള്‍ കൂടി പറയണം. എന്നാല്‍ ഞാന്‍ സമ്മതിക്കാം. ഇതിപ്പോള്‍ എങ്ങും തൊടാതെ ‘ഇവന്‍ ഇനി സിനിമയില്‍ ഉണ്ടാകരുത്’ എന്ന് പറയുകയാണ്. ‘ഷോലെ’ ഒക്കെ രക്ഷപ്പെട്ടത് മഹാ ഭാഗ്യം. ഇവരൊക്കെ ഉണ്ടായിരുന്നെങ്കില്‍ അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര ഒക്കെ എന്താണ് ചെയ്യുന്നത്. ഇവരുടെ മുഖത്ത് എന്താണ് വരുന്നത് എന്നൊക്കെ ചോദിച്ചേനെ. അവരൊക്കെ അന്ന് രക്ഷപ്പെട്ടത് മഹാഭാഗ്യം’.
Post Your Comments