ഉയരെ സിനിമ പൊളിറ്റിക്കലി കറക്ടാണോ എന്ന് തനിക്കറിയില്ലെന്നും അതുകൊണ്ട് തന്നെ ഉയരെയുടെ ഒരു പ്രൊമോഷനും താൻ പോയിട്ടില്ലെന്നും നടൻ ആസിഫ് അലി. സിനിമയെ സിനിമയായി മാത്രമാണ് താൻ കാണുന്നതെന്നാണ് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ താരം പറയുന്നത്.
താരത്തിന്റെ വാക്കുകൾ :
‘എന്റെ സിനിമയും പേഴ്സണല്‍ ലൈഫും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത് പോലെ സിനിമ പൊളിറ്റിക്കലി കറക്ടാണോ ഇന്‍കറക്ടാണോ എന്നൊന്നും എനിക്കറിയില്ല. അതുകൊണ്ട് തന്നെ ഉയരെയുടെ ഒരു പ്രൊമോഷനും ഞാന്‍ പോയിട്ടില്ല. ഗോവിന്ദ് എന്തുകൊണ്ട് പല്ലവിയോട് അതു ചെയ്തു എന്നതിന്റെ ഉത്തരം എന്റെ കയ്യില്‍ ഉണ്ട്. പക്ഷേ പബ്ലിക്കായി അതെനിക്കു പറയാന്‍ പറ്റില്ല. സിനിമയെ സിനിമയായി മാത്രമാണ് ഞാന്‍ കാണുന്നത്.
അതുപോലെ സിനിമ കാണാന്‍ ആളുകള്‍ തിയറ്ററില്‍ വരാത്തതില്‍ ഓഡിയന്‍സിനെ മാത്രം കുറ്റം പറയാന്‍ പറ്റില്ല. നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ തന്നെ സ്ക്രീനില്‍ കണ്ടാല്‍ ആളുകള്‍ക്കു ബോറടിക്കും. ആ ഒരു സാച്ചുറേഷന്‍ പോയിന്റ് കഴിഞ്ഞു. ഇനി കുറച്ച് ‘ലാര്‍ജര്‍ ദന് ലൈഫ്’ സിനിമകള്‍ വരണം. പണ്ടൊക്കെ സിനിമയും റിയല്‍ ലൈഫും തമ്മില്‍ വ്യത്യാസം ഉണ്ടായിരുന്നു. ആര്‍ട്ടിന്റെ മിസ്റ്ററി തന്നെ അതായിരുന്നു. ഇപ്പോള്‍ അതില്ല. അത്തരം സിനിമകള്‍ വരണം.’
Post Your Comments