GeneralLatest NewsNEWS

കൂടെയുണ്ടായിരുന്ന കലാഭവൻ മണിക്കെതിരെ കേസില്ല, ഞാന്‍ മാത്രം പ്രതിയായി: തുറന്നു പറഞ്ഞ് സലിം കുമാർ

ജാതി വിചാരമില്ലാത്ത, മതവിചാരമില്ലാത്ത ഒരാളാണ് ഞാന്‍.

മലയാളത്തിന്റെ പ്രിയനടൻ സലിം കുമാർ തന്റെ കലാഭവൻ ജീവിതത്തെക്കുറിച്ചും ആ സമയത്ത് നേരിടേണ്ടിവന്ന ഒരു കേസിനെക്കുറിച്ചും തുറന്നു പറയുന്നു. കൂടെയുണ്ടായിരുന്ന ഒരാൾക്ക് വീടുവയ്ക്കാനുള്ള സാമ്പത്തിക സഹായത്തിനായി ചെയ്ത  പരിപാടിയിലെ ഒരു ജാതി ഡയലോഗ് തനിക്ക് എതിരെയുള്ള കേസായി വർഷങ്ങൾക്ക് ശേഷം മാറിയതിനെക്കുറിച്ചാണ് താരം പങ്കുവയ്ക്കുന്നത്. ദേശാഭിമാനിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സലിം കുമാറിന്റെ തുറന്നു പറച്ചിൽ.

read also: മീര ജാസ്മിന്റെ സഹോദരി പുത്രിയുടെ വിവാഹം !! അതിഥിയായി ദിലീപ്

സലിം കുമാറിന്റെ വാക്കുകൾ ഇങ്ങനെ,

‘കലാഭവനിലായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ വീടില്ലാത്ത ഒരാള്‍ക്ക് വീടുവെക്കാന്‍വേണ്ടി ഞങ്ങള്‍ ഒരു പാരഡി കാസറ്റ് ചെയ്തു. ഞാനും കലാഭവന്‍ മണിയുമൊക്കെ ചേര്‍ന്നാണ് അത് ചെയ്തത്. ആ കാസറ്റിലൂടെ ധാരാളം പണവും ഉണ്ടാക്കി. അതില്‍ കൃഷ്ണന്‍ നായര്‍ ഏത് ജാതിയാണ് എന്ന് ചോദിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. അതിന് മറുപടിയായി ഞാന്‍ ഉള്ളാടന്‍ എന്ന് പറയുന്നുണ്ട്.

അസംബന്ധമായ ഒരു ചോദ്യത്തിന് അസംബന്ധമായ ഒരു ഉത്തരം. വര്‍ഷങ്ങള്‍ക്കുശേഷം ആ സംഭാഷണത്തിന്റെ പേരില്‍ ഉള്ളാടന്‍ സമുദായക്കാര്‍ എനിക്കെതിരെ കേസ് കൊടുത്തു. പിന്നീട് ഞാന്‍ വര്‍ഷങ്ങളോളം കോടതി കയറി. അതില്‍ പങ്കെടുത്ത കലാഭവന്‍ മണിയും മറ്റും ദളിത് ആനുകൂല്യം അനുഭവിച്ചു. അവര്‍ക്കെതിരെ കേസില്ല! ഒടുവില്‍ ഞാന്‍ മാത്രം പ്രതിയായി! ദളിതനായ ഒരാളെ സഹായിക്കാന്‍ കാസറ്റ് ഇറക്കിയതിന്റെ പേരിലൊരു പ്രതി.

അവസാനം കോടതി വെറുതെ വിട്ടെങ്കിലും അതിന്റെ പേരില്‍ എത്ര സമയ നഷ്ടമുണ്ടായെന്നറിയുമോ. മനസ്സില്‍പ്പോലും ജാതി വിചാരമില്ലാത്ത, മതവിചാരമില്ലാത്ത ഒരാളാണ് ഞാന്‍. ആ എന്നെപ്പോലും ഒരു വാക്കിന്റെ പേരില്‍ കോടതി കയറ്റിയ നാടാണിത്.

shortlink

Related Articles

Post Your Comments


Back to top button