ദിലീപ് നായകനായ ഈ പറക്കും തളിക എന്ന ചിത്രത്തിൽ കൂടി സിനിമാരംഗത്തേക്ക് കടന്നു വന്ന മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിത്യാ ദാസ്. വിവാഹശേഷം അഭിനയത്തിന് ബ്രേക്ക് എടുത്തെങ്കിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. മകളോടൊപ്പമുള്ള നിരവധി ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നിത്യാദാസ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് താരം. നിത്യാദാസ് അടുത്തു നൽകിയ ഒരു അഭിമുഖത്തിൽ തന്റെ വിവാഹത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
താരത്തിന്റെ വാക്കുകൾ :
‘വീട്ടുകാർ സമ്മതിച്ചില്ലായിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കില്ലായിരുന്നു. നമ്മൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോലും കല്യാണം കഴിച്ചു കൊടുക്കില്ല. കാരണം അത്രയധികം വ്യത്യാസമുണ്ട്. അങ്ങനെയുള്ളപ്പോൾ കാശ്മീരിലേക്ക് കെട്ടിച്ചു വിടുക എന്നതിൽ പ്രശ്നമുണ്ടായിരുന്നു.
പിന്നീട് അദ്ദേഹത്തിൻറെ സഹോദരന്റെ വിവാഹത്തിന് ഞങ്ങളെ അങ്ങോട്ട് ക്ഷണിക്കുകയും ഞങ്ങൾ അതിൽ പങ്കെടുത്തതിന് ശേഷമാണ് വീട്ടിലുള്ളവർ വിവാഹത്തിനു സമ്മതിച്ചത്. എൻറെ അച്ഛനും അമ്മയും ഞങ്ങളുടെ വിവാഹത്തിനു സമ്മതിച്ചില്ലായിരുന്നു എങ്കിൽ ഞാൻ ഒരിക്കലും അദ്ദേഹത്തെ വിവാഹം കഴിക്കില്ലായിരുന്നു. അത് പ്രണയം ആയാലും ശരി, അച്ഛനെയും അമ്മയേയും വിഷമിച്ചിട്ട് എനിക്ക് വിവാഹം കഴിക്കാൻ സാധിക്കില്ല. അന്നും ഇന്നും അതിനോട് യോജിപ്പില്ല. എൻറെ വീട്ടിൽ സമ്മതിച്ചത് കൊണ്ട് ഞാൻ പുള്ളിയെ തേച്ചില്ല. അല്ലെങ്കിൽ ഉറപ്പായും ഞാൻ ഒഴിവാക്കിയേനെ. തേപ്പ് എന്ന പ്രയോഗം അന്ന് ഉണ്ടായിരുന്നില്ല.
അരവിന്ദൻറെ കണ്ണുകൾ കണ്ടാണ് ആദ്യം ശ്രദ്ധിച്ചത്. പച്ച കലർന്ന നിറമാണ്. ഒരു എയർപോർട്ടിലെ എസ്കലേറ്റർ വഴി കയറി പോകുന്നതാണ് ആദ്യം കാണുന്നത്. ഞാൻ ആളെയും ആള് എന്നെയും നോക്കി. പിന്നീട് ഞാൻ ഫ്ലൈറ്റിൽ കയറിയപ്പോൾ ആളെ തന്നെയാണ് കാണുന്നത്. പിന്നെ ഞാൻ പോകുന്ന മിക്ക ഫ്ലൈറ്റിലും ആൾ തന്നെയായിരുന്നു. ദൈവമായിട്ട് പ്ലാൻ ചെയ്തതാണ്. ഞങ്ങൾ കല്യാണം കഴിക്കുമ്പോൾ ഒരു ഡിമാൻഡ് ഉണ്ടായിരുന്നു . കോഴിക്കോട് തന്നെ താമസിക്കണം എന്ന്’.
Post Your Comments