GeneralLatest NewsNEWS

ഏത് സിറ്റുവേഷനെയും പോസിറ്റീവായി കാണാന്‍ സാധിച്ചു, അദ്ദേഹത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നു: ലക്ഷ്മി ജയന്‍

റിയാലിറ്റി ഷോ യിലൂടെ ഗായികയായി തുടക്കം കുറിച്ച ലക്ഷ്മി ജയന്‍ സ്റ്റേജുകളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമാണ്. ഇടയ്ക്ക് ബിഗ് ബോസ് മലയാളത്തിലും ലക്ഷ്മി പങ്കെടുത്തിരുന്നു. പരിപാടിയ്ക്ക് വന്നതിന് ശേഷമാണ് ലക്ഷ്മിയുടെ വ്യക്തിജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ കൂടി പുറംലോകം അറിയുന്നത്. മകന്റെ കൂടെ സിംഗിള്‍ മദറായി ജീവിക്കുന്ന ലക്ഷ്മി ഭര്‍ത്താവുമായി പിരിഞ്ഞതും അതിന്റെ കാരണങ്ങളും ഗായകന്‍ എംജി ശ്രീകുമാറിനൊപ്പം പറയാം നേടാം എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോൾ തുറന്ന് പറഞ്ഞിരുന്നു. ഈ വീഡിയോ വീണ്ടും വൈറലായതോട് കൂടിയാണ് ലക്ഷ്മിയെ കുറിച്ചുള്ള കഥകള്‍ വീണ്ടും പ്രചരിച്ചത്.

ലക്ഷ്മിയുടെ വാക്കുകൾ :

‘വീട്ടില്‍ ഞാനും അമ്മയും മോനും കൂടിയാണ് താമസിക്കുന്നു. ഞാന്‍ ഡിവോഴ്‌സ് ആണ്. പ്രണയ വിവാഹം ആയിരുന്നില്ല. 2012 ല്‍ ഞാന്‍ ഒരു കുവൈറ്റ് ഷോ ചെയ്യുന്ന സമയത്താണ് പ്രൊപ്പോസല്‍ വരുന്നത്. അദ്ദേഹം പെട്രോളിയം കമ്പനിയിൽ ജോലി ചെയ്യുന്ന ആളായിരുന്നു. ഡിവോഴ്‌സാകുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാഗത്താണ് എല്ലാ തെറ്റുകളുമെന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്. കല്യാണം കഴിഞ്ഞ് മൂന്നാല് വര്‍ഷത്തിനുള്ളില്‍ വേര്‍പിരിഞ്ഞു. അധികകാലം ഒരുമിച്ച്‌ ജീവിച്ചിരുന്നില്ല.

ഞാനിങ്ങനെ കുറ്റങ്ങള്‍ പറയുന്ന ആളായിരുന്നു. പിന്നീട് ചിന്തിച്ചപ്പോഴാണ് അതിലെ വസ്തുത മനസിലായത്. എന്നാല്‍ അദ്ദേഹം എന്റെ ജീവിതത്തിലോട്ട് വന്നത് ഒരുപാട് നന്മകള്‍ കൊണ്ടാണെന്ന് മനസിലാക്കാന്‍ സാധിച്ചു. അയാള്‍ എന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ഇന്നത്തെ ഞാന്‍ ഉണ്ടാവില്ലായിരുന്നു. ഞാന്‍ കലാരംഗത്ത് നില്‍ക്കുന്നതിനോട് വലിയ ഇഷ്ടം ആയിരുന്നില്ല. പുള്ളി പറയുന്നത് നീ നല്ലൊരു പാട്ടുകാരി ആയിരുന്നെങ്കില്‍, ഇപ്പോള്‍ ചിത്ര ചേച്ചിയെ പോലെ സ്റ്റേജുകളില്‍ അല്ലാതെ കഴിവ് തെളിയിക്കണം എന്നാണ്.

എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ പറയുന്നത് ആണെന്നാണ് കരുതിയത്. എങ്ങനെ എങ്കിലും എന്റെ ഭര്‍ത്താവിനെ ഇമ്ബ്രെസ്സ് ചെയ്യിക്കാന്‍ പാട്ടൊക്കെ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. ശേഷം ഒരു റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനം കിട്ടി. അതിന് ശേഷമാണ് ആദ്യമായി അദ്ദേഹം എനിക്ക് വക്കീല്‍ നോട്ടീസ് അയക്കുന്നത്. അതില്‍ എഴുതിയിരിക്കുന്നത് വെറും അനാവശ്യമായിട്ടുള്ള കാര്യങ്ങളാണ്. ഞാന്‍ കുഞ്ഞിനെ കളയാന്‍ ശ്രമിച്ചു. ചായ ഇട്ട് കൊടുത്തില്ല അങ്ങനെയുള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങളാണ് അതിലുണ്ടായിരുന്നത്. അത് കണ്ടാല്‍ തോന്നും ചൂരല്‍ കൊണ്ട് രണ്ടെണ്ണം കൊടുക്കാന്‍.

ആ സമയത്ത് എനിക്ക് ഡിപ്രെഷന്‍ പോലെ വന്നു. ഭാഗ്യത്തിന് എന്നെ തിരിച്ചറിയാന്‍ പറ്റി. പക്ഷേ ആരോടും മിണ്ടാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. ഇതിനിടെ ‘മോളെ ആ വയലിന്‍ ഒന്നെടുത്തു വായിക്ക്’ എന്ന് എന്റെ ചിറ്റ പറഞ്ഞു. പണ്ട് പഠിച്ചിരുന്നു. അന്ന് മുതല്‍ വായിക്കാന്‍ തുടങ്ങി. പതിനാറു മണിക്കൂര്‍ ഒക്കെ അത് വായിച്ചിട്ടുണ്ട്. അങ്ങനെ വീണ്ടും വയലിന്‍ വായിച്ച്‌ തുടങ്ങി. പിറ്റേ മാസം ഞാന്‍ വയലിനില്‍ പ്രോഗ്രാം ചെയ്ത് തുടങ്ങി. പിന്നീടെല്ലാം നല്ലതായിട്ടാണ് വന്നത്.

അതിന് ശേഷം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ആ മനുഷ്യന്‍ വന്നില്ലായിരുന്നു എങ്കില്‍ എന്റെ ജീവിതത്തില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഇന്നിപ്പോള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനും ഒറ്റയ്ക്ക് ജീവിക്കാനും ചിന്തിക്കാനും ഞാന്‍ പഠിച്ചു. ഏതു സിറ്റുവേഷനെയും പോസിറ്റീവായി കാണാന്‍ സാധിച്ചു. അതുകൊണ്ട് തന്നെ ഞാന്‍ അദ്ദേഹത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നു.’

shortlink

Post Your Comments


Back to top button