GeneralLatest NewsNEWS

സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയും, നര്‍ത്തകിയും അവതാരകയും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറുമായ ഷീബ അന്തരിച്ചു

സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയും നര്‍ത്തകിയും അവതാരകയും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് (59) അന്തരിച്ചു. കാന്‍സറിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് 3. 30ന് തൈക്കാട് ശാന്തികവാടത്തില്‍.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥയായി ജോലി ചെയ്തു വരികയായിരുന്നു. ദൂരദര്‍ശനില്‍ അനൗണ്‍സറായിരിക്കെയാണ് ശ്യാമപ്രസാദിനെ പരിചയപ്പെടുന്നത്. ദൂരദര്‍ശനില്‍ മയില്‍പ്പീലി, ജീവന്‍ ടിവിയില്‍ വീട്ടുകാര്യം എന്നീ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. സിനിമകള്‍ക്ക് വേണ്ടി ഡബ്ബിംഗും ചെയ്തിരുന്നു അവര്‍.

പറവൂര്‍ ചേന്ദമംഗലം കൂട്ടുകാട് സ്വദേശിയാണ്. പരസ്യ സംവിധായകനും നിര്‍മ്മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കള്‍. ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍ ഭര്‍തൃപിതാവാണ്.

shortlink

Post Your Comments


Back to top button